തിരുവനന്തപുരം : മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി മണിപ്പാലില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി ടോമി കുര്യന്‍ (49) ആണ് അറസ്റ്റിലായത്. മുട്ടട സ്വദേശിയുടെ മകന് മംഗലാപുരത്ത് എംഡി സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. ‘ ‘ജീന്‍ മൈന്‍ഡ്സ്’ എന്ന സ്ഥാപനത്തിന്‌റെ മറവിലായിരുന്നു തട്ടിപ്പ്.
95 ലക്ഷം രൂപ നല്‍കിയിട്ടും വാഗ്ദാനം ചെയ്ത അഡ്മിഷനോ വാങ്ങിയ പണമോ നല്‍കാഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലാരിവട്ടം, പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനുകളിലും ടോമി കുര്യനെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















