ബംഗളൂരു: മുഖ്യമന്ത്രിയുടെ അടിസ്ഥാന സൗകര്യ വികസന പരിപാടിയിലെ ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനം കാണിക്കുന്നുവെന്ന ബിജെപി എംഎല്‍എയുടെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂട്ടാക്കാതിരുന്ന കര്‍ണ്ണാടക സര്‍ക്കാരിന് ഹൈക്കോടതി 2,000 രൂപ പിഴ ചുമത്തി. ആവര്‍ത്തിച്ച് സമയം അനുവദിച്ചിട്ടും മറുപടി സമര്‍പ്പിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ഒരു ന്യായീകരണവുമില്ലെന്ന് കോടതി വിമര്‍ശിച്ചു.
ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടാല്‍ അപ്രകാരം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അല്ലാത്ത പക്ഷം ഹര്‍ജിക്കാരന് അനുകൂലമായി ഉത്തരവു പുറപ്പെടുവിക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളില്‍ ഫണ്ടു വിനിയോഗത്തില്‍ വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജംഖണ്ഡിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ജഗദീഷ് ശിവയ്യ ഗുഡഗുണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
















