ന്യൂദല്‍ഹി: അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി. രണ്ടാനമ്മയെയും പ്രായപൂര്‍ത്തിയാകാത്ത അര്‍ദ്ധസഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ സ്ത്രീയെ വെറുതെവിട്ട വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.
പ്രതിയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ബെഞ്ച് കണ്ടെത്തി.
പ്രതിക്കെതിരായ സാഹചര്യ തെളിവുകളുടെ കണ്ണി കൂട്ടിച്ചേര്‍ക്കാനായി രണ്ട് സാക്ഷികളെയും സൃഷ്ടിച്ചതായി തോന്നുന്നുവെന്ന് കോടതി പറഞ്ഞു.
















