ശ്രീനഗർ ; പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിന്റെ ബന്ധുക്കൾ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ഷെഡും മറ്റ് ഭാഗങ്ങളും ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി . വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ ഗുൽനാർ പാർക്കിന് സമീപമായിരുന്നു കയ്യേറ്റം. അഫ്‌സൽ ഗുരുവിനെ 2013 ഫെബ്രുവരി 9 നാണ് തിഹാർ ജയിലിൽ തൂക്കിലേറ്റിയത് .
പൊളിച്ചുമാറ്റിയ വീട്ടിൽ അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും താമസിക്കുന്നുണ്ടായിരുന്നു . മജിസ്ട്രേറ്റിന് പുറമേ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും പൊളിക്കാനായി എത്തിയിരുന്നു .കോടികൾ വില മതിക്കുന്ന ഭൂമിയാണ് ഇവർ അതിക്രമിച്ച് കയേറിയത്.
ഇതിനോട് ചേർന്ന സർക്കാർ ഭൂമിയിൽ അതിക്രമിച്ച് കയറി അഫ്സലിന്റെ ബന്ധുക്കളായ സജ്ജാദ് അഹമ്മദ് ബുഹാരു , താരിഖ് അഹമ്മദ് ബുഹാരു , തബസ്സും ഗുരുരു , മൻസൂർ അഹമ്മദ് ബുഹാരു എന്നിവർ ഡയറി ഫാം നിർമ്മിച്ചിരുന്നു. ഇതും സർക്കാർ ഒഴിപ്പിച്ചു.
ഭീകരനായ മുഹമ്മദ് അഫ്സൽ ഗുരുവിന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടായിരുന്നു. 2001 ഡിസംബറിൽ പാർലമെന്റ് ആക്രമണം ആസൂത്രണം ചെയ്തത് ഇയാളാണ്. പാർലമെന്റ് ആക്രമണം നടത്തിയ അഞ്ച് ഭീകരരിൽ ഒരാളായിരുന്നു അഫ്സൽ. 2002 ൽ സുപ്രീം കോടതി അദ്ദേഹത്തെ വധശിക്ഷയ്‌ക്ക് വിധിക്കുകയും 2013 ൽ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.














