കോട്ടയം: കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു.
കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാര്‍ത്ഥി തോട്ടുവ നായരുമലയില്‍ സോളമന്‍ (18) ആണ് മരിച്ചത്. കിണറിന്റെ സമീപം നില്‍ക്കവെ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നു കരുതുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
















