തിരുവനന്തപുരം:എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഫോണില്‍ വിളിച്ച് അറസ്റ്റ് ചെയ്യുമെന്ന് പറയുന്ന കന്റോണ്‍മെന്റ് എസ്ഐ ജി ഗോകുലിന്റെതെന്ന് ആരോപിക്കുന്ന ശബ്ദസന്ദേശം പുറത്ത് വിട്ട സംഘടന,എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി.എസ്എഫ്ഐ ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്.
വീടിലേക്ക് പ്രകടനം നടത്തിയാല്‍ പാര്‍ട്ടി ഓഫീസില്‍ കയറി പിടികൂടും.നീ എവിടെ ആണുളളതെന്ന് അറിയാം. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം ഉള്ളതുകൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്നും എസ്ഐ ഫോണിലൂടെ പറയുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.സംഘര്‍ഷത്തില്‍ പൊലിസിന്റെ ലാത്തിച്ചാര്‍ജ് ഉണ്ടാകുകയും ചെയ്തിരുന്നു.
ഇതില്‍ കന്റോണ്‍മെന്റ് സിഐക്കും എസ്ഐക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ ശബ്ദരേഖ പുറത്തുവിട്ടത്. സംഭവത്തില്‍ ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കാന്‍ തിരുമാനമായിട്ടുണ്ട്.
















