കൊച്ചി: സാംസ്‌കാരിക രംഗത്ത് നിറഞ്ഞ് നിന്നപ്പോഴും രാഷ്‌ട്രീയ രംഗത്തെക്കുറിച്ച് എം.എ. സാര്‍ പുലര്‍ത്തിയിരുന്ന വിശാലമായ കാഴ്ചപ്പാട് തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സംഘടനാ രംഗത്തും ഒരുപോലെ സജീവമായിരുന്ന എം.എ. സാറിന് രാഷ്‌ട്രീയ സംഭവവികാസങ്ങളെ ആഴത്തില്‍ വിലയിരുത്താനുള്ള കഴിവുണ്ടായിരുന്നു. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചപ്പോഴും സമൂഹത്തോടും രാജ്യത്തോടുമുള്ള പ്രതിബദ്ധതയില്‍ വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിത്വമായിരുന്നു എം.എ. സാറിന്റേത്. അദ്ദേഹത്തിന്റെ ചിന്തകളും ഇടപെടലുകളും വരുംതലമുറയ്‌ക്ക് വഴികാട്ടിയാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
















