Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ആര്‍. പ്രസന്നകുമാര്‍ കടമ്മനിട്ടbyആര്‍. പ്രസന്നകുമാര്‍ കടമ്മനിട്ട
Sep 29, 2026, 08:35 am IST
inSamskriti

60
ആപാതമാധുര്യഗീതാമൃതം സുഖദ
വാഗീശ്വരീകണ്ഠജനിതം
ആവോളമങ്ങു തവ കാതായപാത്രമതി –
ലാഹന്ത കോരി നുകരുമ്പോള്‍
ആനന്ദമൂര്‍ച്ഛ കളിയാടും മുഖത്തൊടിള –
കീടുന്ന കുണ്ഡലകലാപാ –
ലാമോദപൂര്‍വമഭിനന്ദിക്കയല്ലി, മൊഴി –
മാതിന്റെ ഗാനകലയമ്മേ!

61
മഞ്ഞിന്‍മലയ്‌ക്കു മകളേ നന്മണിക്കനിക –
ളുള്ളില്‍ വിളങ്ങുമൊരു വംശ-
ത്തണ്ടായ നാസയതു ഞങ്ങള്‍ക്കു നിത്യസുഖ
സൗഭാഗ്യയോഗമരുളേണം
മുഗ്ധാംഗി നിന്റെ മധു നിശ്വാസവേഗമൊടു
മുത്തൊന്നടര്‍ന്നഴകിലമ്മേ
മുപ്പാരിനുള്ള വഴിനക്ഷത്രമെന്ന പടി
മൂക്കുത്തിയായി വിലസുന്നു !

62
മധുരാധരം സുദതി,യരുണാധരം, കമല
ദലസന്നിഭോജ്വലമുദാരം
പറവാനുമില്ലിതിനൊരുപമാനമോര്‍ക്കിലൊരു
പവിഴക്കൊടിക്കു കനിയെന്നാം
സതതം സ്വയംപ്രഭയൊടഴകാര്‍ന്നു നില്ക്കുമിവ
ചൊരിയും പ്രകാശകിരണത്താല്‍
തെളിയുന്ന തൊണ്ടിയുടെ പഴമെന്തു കഷ്ടമിഹ
ഞെളിയുന്നു പോല്‍ നാണമെന്യേ.

63
പൂന്തിങ്കൾ പോലെ മുഖകാന്തിപ്രകാശമിഹ
പാൽവെണ്ണിലാച്ചിരി പൊഴിക്കെ,
തൂവെണ്ണ പോലെയതു കോരിക്കുടിച്ചുദര-
രോഗം പിടിച്ചിത ചകോരം
മന്ദാഗ്നിമാറുമിനിയെന്നോർത്തു രാത്രിയവ –
രമ്പോടു കൗമുദി കുടിപ്പൂ
നന്നായ് മതിർത്ത രസനയ്‌ക്കമ്ലരുചിതന്നെ –
യല്ലോ വിധിപ്പു ഭിഷജന്മാർ

64
അതിസുന്ദരം ത്രിപുരദഹനാദിസത്കഥക-
ളവിരാമമായൊഴുകിയെത്തും
നറുചെമ്പരത്തിയിതൾനിറമാർന്ന നിൻ രസന
നടമാടിടട്ടെ ഹൃദയത്തിൽ
സ്ഫടികം തൊഴുന്ന നിറമുടയോൾ സരസ്വതിയു-
മിവിടെ സ്ഥിരം കഴികയാലേ
അരുണാംഗിയായ് പരിണമിക്കുന്നു മാണിക്യ –
മണിയെന്ന പോലെ മധുരാംഗീ !

65
യുദ്ധം ജയിച്ചുഴറിയെത്തി, തലപ്പാവു –
മാറ്റിക്കഴിഞ്ഞുടനെയമ്മേ
ദൈത്യാരിയിന്ദ്രനഥ ഷഡ്വക്ത്രനും നിന്റെ
ചാരത്തണഞ്ഞു നിലകൊൾവൂ
ഏറ്റം പ്രിയത്തൊടു ഹരൻ നല്കിടും മധുര –
മേതും ഗണിക്കാതെയിവരോ
വായ്‌ക്കൊൾവു നിൻ വദനതാംബൂലശകലങ്ങ –
ളാസ്വാദ്യമാനന്ദപൂർവം!

66
മധുരാംഗി, മാണിക്യമണിവീണയിൽ ത്രിപുര –
ദഹനന്റെ ചരിതങ്ങളഴകായ്
മൊഴിമാതുതാനമൃതമഴയെന്നപോലെ നവ-
രസരാഗമാലിക ചമയ്‌ക്കെ
ഇളകും ശിരസ്സൊടതിനഭിനന്ദനം മൊഴിയു –
മവിടുത്തെ മാധുര്യശ്രുതിയാ-
ലപലപിതമാം വീണയുടനേ സരസ്വതിയു-
മൊരു പട്ടുകൊണ്ടു പൊതിയും പോൽ!

67
ഹിമശൈലരാജനുടനതിവത്സലാർദ്രമൊരു –
വിരൽകൊണ്ടു തൊട്ടുമ്മവയ്‌ക്കും
പ്രണയാധികൊണ്ടു പതി,യധരംഗ്രഹിപ്പതിനു
പലവട്ടമാകുലമുയർത്തും
പരമേശ്വരന്റെ കരപരിലാളനങ്ങളൊടു
വിലസുന്ന മുഖമുകുരപീഠം
പറവാനുമെന്തിതിനു പകരം,മഹേശി, തവ
ചുബുകം തദുപമാനരഹിതം

68
ആശ്ലേഷമാല്യമരനണിയിക്കവേ, കുളിരു –
കോരിത്തദാ മുള്ളെഴുന്നും
ചേലായ് വിടർന്ന മുഖനാളീകസൂനമതി –
നാധാരമാം കണ്ഠനാളം
കാണായ് വരുന്നവിടെ നീലാംഗരാഗരുചി
കൂടിക്കലർന്ന മണിമാല്യം
പായൽപുരണ്ടു വിലസീടും മൃണാളമതു-
പോലെന്തുരമ്യമഭിരാമം!

69
ഗതിഗമകഗീതരസനിപുണേ,ഗളേ വരണ –
ത്രിസരങ്ങളണിയുന്ന മഹിതേ,
ഹരനന്നു ചാർത്തിയൊരു വരമാലികയ്‌ക്കു സമ –
മണിരേഖമൂന്നഴകി,ലമ്മേ
കരുതുന്നു ഞാൻ, ഷഡ്ജമദ്ധ്യഗാന്ധാരങ്ങ –
ളൊരുമിച്ചു കലരാതിരിപ്പാ –
നടയാളമെന്നു സ്വരനിയമങ്ങളതിരിട്ടു
വിലസുന്നിതീ മൂന്നു വരയാൽ !

70
കരപല്ലവം കമലവലയോപമം മൃദുല –
മതിലോലമീ നാലുലതകൾ
പുകഴുന്നുപോലേകസമയം, ചതുർമുഖനു –
മനവരതമാനന്ദസാന്ദ്രം
സമയാന്തകന്റെ നഖമുനകൾ ഭയന്നജനു-
മഭയം കൊതിച്ചു വിവശാംഗൻ
വദനങ്ങൾ നാലുമിഹ ഭവദീയഭവ്യഭുജ
വലയത്തിലാക്കി മരുവുന്നു.

71
നഖകാന്തികൊണ്ടു നവപരിവേഷമാർന്ന തവ
കമനീയമാം കരതലങ്ങൾ –
ക്കുപമാനമെന്തു ശിവ! പറവാനെനിക്കു നവ-
കമലങ്ങളെത്ര ശരിയാവും !
വരലക്ഷ്‌മിതന്റെ തിരുചരണങ്ങൾ ചേർന്നരുണ –
കലയാർന്നിടുന്ന നളിനങ്ങൾ –
ക്കൊരുവേളയംബ, തവ കരലക്ഷ്മിയോടു പട –
പൊരുതാനഹോ ഭാവമുണ്ടാം

72
ചൊൽക്കൊണ്ടൊരറുമുഖനുമപ്പോലെ ഗജമുഖനു –
മൊപ്പം നുകർന്നു രസമേലും
സ്നിഗ്‌ധങ്ങളായ കുചകുംഭങ്ങളമൃതൊഴുകി
നിൽക്കട്ടെ ഞങ്ങളുടെ ഹൃത്തിൽ
മത്തേഭവക്‌ത്രനുടനിക്കൊങ്ക കണ്ടളവു
പൊയ്‌പോയി മസ്തകമിതെന്നോർ –
ത്തത്യന്തഭീതിയൊടു നെറ്റിത്തടം തടവി –
യച്ഛന്നു ചിരിയരുളിപോലും !

73
ചിൽക്കാതലേ ജനനി, വക്ഷോജയുഗ്മമി തു
പാൽക്കുംഭമല്ല,മൃതമെല്ലാ-
മുൾക്കൊണ്ടിരിക്കുമിരുമാണിക്യകലശമി തി –
വാഴ്‌ത്തുന്നതാണുചിതമമ്മേ ,
നിത്യം നുകർന്നിവയെ , വിഘ്‌നേശ്വരൻ ഗുഹനു –
മിപ്പോഴുമജ്ഞേയരതിയായ്
നില്ക്കുന്നു ,ശുദ്ധസുഖചിത്തങ്ങളോടു
സമയത്തെജ്ജയിച്ച വരമോടെ !

74
ഹരനന്നുകൊന്ന മദകരിതന്റെ നെറ്റിയതി –
ലുതിരുന്ന മുത്തുമണിയെല്ലാം
പരിചോടു കോർത്തു തവ മണിമാറിടത്തിലവ –
നണിയിച്ചുപോൽ ധവളമാല്യം
അധരാംഗകാന്തിയതിൽ നിഴലിക്കയാലരുണ
ശബളാഭമാർന്നു വിളയാടും
മണിമാലയോ, ത്രിപുരദഹനപ്രതാപമൊടു
കലരുന്ന കീർത്തിയതുതാനോ ?

75
അമൃതാംബുരാശി തവ ഹൃദയം ചുരന്നൊഴുകു –
മതിദിവ്യമാകിന മുലപ്പാ –
ലഖിലർക്കുമന്നമറിവരുളുന്ന ബ്രഹ്‌മ സുധ –
യിതി വാഴ്‌ത്തിടുന്നു സുരസംഘം
പരമേശ്വരീ, പണ്ടു ദ്രവിഡാത്മജന്നുമിതു
കരുണാർദ്രയായരുളി നീയ –
ങ്ങവനോ, മഹാകവികളടികൂപ്പുമാറു ഹിമ –
ഗിരിയിൽ ഭവൽക്കാവ്യമെഴുതീ!

76

നെറ്റിക്കനൽക്കണ്ണുപൊട്ടിത്തെറിച്ചളവു കത്തിപ്പടർന്നെരിയുമുടലോ –
ടത്യന്തഭീതനഥ നെട്ടോട്ടമോടിയതി ചിത്രം ! മഹാമദനനമ്മേ,
മുങ്ങിക്കളഞ്ഞു തവ നാഭീസരസ്സിലുട നെങ്ങും പരന്ന പുകയഴകായ്
ചിന്നിപ്പടർന്നൊഴുകി, നിന്മേനിയിൽ വിലസു മിന്നല്ല രോമാളിയെന്നായ് !

77

കാളിന്ദിയാറ്റിലെഴുമോളങ്ങൾപോലെ തവ ലാവണ്യലോലമുദരത്തിൽ കാർവർണകാന്തിയൊടു കാണുന്ന രോമലയാളുന്നു നാഭികുഹരത്തിൽ
മേരുപ്രതാപമൊടു മേവുന്ന നിൻ മുലകൾ പാരം ഞെരുക്കിയലിയിക്കെ
ച്ചോരുന്നു നീലനിറമോലുന്ന വ്യോമജലമാരമ്യമാം വാപിയോളം

78
നിൻനാഭി ഹൈമവതി, ഗംഗാനദിക്കു ചുഴി –
കൊങ്കാഫലാഢ്യതനുരുഹമാം
വല്ലിക്കു മൂലതട,മപ്പോലനംഗാഗ്‌നി
കത്തിജ്ജ്വലിക്കുന്ന കുണ്ഡം
രതിയായ ദേവിയുടെ കളിവീടഹോ, പരമ
ശിവനേത്രസാഫല്യമുഖമായ്
വിലസുന്നു, ഹാ! ഞങ്ങളകമേയെഴും മദന –
നവിടേയ്‌ക്കൊരാഹുതി , ജനിത്രി !

79
കുന്നായ വന്മുലകളൊന്നായെടുത്തധിക –
സമ്മർദ്ദമാർന്ന കൃശമദ്ധ്യം
കണ്ടാലുമിപ്പൊഴിഹ രണ്ടായ് മുറിഞ്ഞിടുമി-
തെന്നുണ്ടു തോന്നി മധുരാംഗീ !
തീരം തകർത്തൊഴുകുമാറിന്റെ വക്കിലൊരു
പൂവല്ലിപോലെയതിലോലം
മേവുന്ന നിൻ നടുവിനേകുന്നു സ്വസ്തിശുഭ –
മീയെങ്ങൾ, ഹേ ശൈലതനയേ!
80
പോർമുലകളാം കനകകോമളകുടങ്ങളണി –
ചേലപടഭേദനസമൃദ്ധം
ചേലൊടു ചമച്ച രതിലോലനതി സൂക്ഷ്മതര-
മായ് വിലസുമീമധുരമുദരം
ഹാ! മുറിയുമിതികരുതി ലോലലവലീലതകൾ
മൂന്നുരു പിണച്ചഴകിലമ്മേ
കാമനണിയിച്ച കല കാണ്മു തവ തിരുവുടലി –
ലാർദ്രമിതു കാൺകെ ശിവഹൃദയം

81
തുംഗാദ്രിനാഥനുടെ കന്യേ, നിനക്കു പിതൃ-
സമ്മാനമെന്തു പറവാനി –
ഗ്ഗംഭീരമായ നിജ വിസ്താരവും ഗുരുത –
യൊന്നോടെടുത്തരുളിയെന്നോ !
ഭൂമണ്ഡലം കവിയുമാറിന്നിതംബഗുരു
കാണുമ്പൊഴാർക്കുമിതുതോന്നും
നീയഷ്ടമൂർത്തിയുടെ ജായാപദത്തിനതി
യോഗ്യാ മഹാഭൂതഭവ്യാ

82
തുമ്പിക്കരം കനകരംഭാഗണങ്ങളിവ
രണ്ടും ജയിച്ച തുട രണ്ടും
കുമ്പിട്ടു നീ പതിയെഴുന്നെള്ളിടും പൊഴുതു
മുന്നിട്ടു നിന്നുപചരിപ്പൂ
സമ്മോദമോടു തൊഴുതുണ്ടായ ദാർഢ്യമൊടു
നിൻ ചാരുജാനുയുഗമമ്മേ
ജംഭാരിതന്റെ മദകുംഭീന്ദ്രമസ്തകവു-
മെന്നേ ജയിച്ചു വിലസുന്നു

83
കാലാന്തകന്നെ വിജയിപ്പാനഹോ തന്റെ
ബാണങ്ങൾ രണ്ടുഗുണമാക്കി
കാമൻ നിറച്ച ശരതൂണീരമല്ലിതവ
കാമ്യം കണങ്കാലു രണ്ടും
കേമപ്പെടുന്ന വിശിഖങ്ങൾ തിളങ്ങിയിത
കാണപ്പെടുന്നു നിശിതാഗ്രം
ചേലുറ്റ ചന്ദ്രകലപോലുള്ള നിന്റെ നഖ –
ജാലങ്ങളെന്ന വടിവോടെ

84
ശ്രുതികൾക്കു സിന്ദൂരതിലകം ഭവച്ചരണ –
മറിവിന്നു സൗഭാഗ്യകലയായ്
വിലസേണമംബ മമ ഹൃദയാദ്രിമൂർദ്ധ്‌നി ശുഭ –
മുണരുന്ന പുലരിമുകുളംപോൽ
വിബുധേന്ദ്രവന്ദ്യവരചരണങ്ങളിൽ പരമ –
ശിവഗംഗ പാദ്യവിധി ചെയ് വൂ
സുകൃതാംഗനായ് ഹരിയുമരുണാംഘ്രി ലാക്ഷരസ –
മഴകോടു മുടിയിലണിയുന്നു.
85
വന്ദേ പദം ജനനി, സന്താപനാശകര –
മംഭോജരമ്യമരുണാഭം
ചെമ്പഞ്ഞി ചേർന്നു ശുഭചിഹ്നങ്ങളാർന്നു ഹൃദി
സംഭാവയേ സർവ്വതീർത്ഥം
കന്ദർപ്പകേളികളിൽ നിൻപാദതാഡനമ –
തമ്പോടു കാത്തു കൊതിയേറും
ചന്ദ്രക്കലാധരനു പണ്ടേയസൂയ ബത
കങ്കേളിയോടു ജഗദംബേ !
86
രതിമധുരലഹരിയൊടു പരമശിവനൊരുനിശയി-
ലപരവധുനാമമറിയാതൊ-
ന്നുരിയാടി ഭീതിയൊടുമതിലേറെ ലജ്ജയൊടു
തലതാഴ്‌ത്തിനിന്നു വിറകൊൾകെ
ക്ഷുഭിത തവ പദകമലമതിചപലമുടനുടനെ –
യരനു തിരുനെറ്റിയിലുതിർക്കെ
കിലുകിലിതരവമുണരുമണികൊലുസിലമരുമൊരു
രതികണവനുടെ ചിരി ജയിപ്പൂ
87
മഞ്ഞൊന്നു പെയ്യുമളവയ്യോ നശിക്കുമിവർ
സന്ധ്യയ്‌ക്കു വാടിമറിയുന്നോർ
അംഭോനിധീമകളെയെങ്ങും വിടാതെ മടി –
തന്നിൽ പിടിച്ചു മരുവുന്നോർ
ചെന്താമരപ്പൂക്ക,ളമ്മേ, ഹിമാദ്രിയതി –
ലെങ്ങും കളിച്ചു ദിനനിശയെ –
ന്നില്ലാതെ ലക്ഷ്മികളെ നീളെക്കൊടുത്തരുളു-
മങ്ങേപ്പദത്തിനെതിരെന്നോ !

Tags: DevotionalHinduismഭാഷാ സൗന്ദര്യലഹരിMalayalam translation of Soundaryalahari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വേദം തെളിച്ച വഴികളിലൂടെ

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.