ആലപ്പുഴ : കോടംതുരുത്ത് ഭാഗത്തെ ശ്രീ ധനലക്ഷ്മി എന്റര്‍പ്രൈസസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പുകള്‍ അടക്കം മോഷ്ടിച്ച പ്രതി പിടിയില്‍. എളംകുന്നപ്പുഴ സ്വദേശി അനീഷ് (37) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ
23ന് പുലര്‍ച്ചെ നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റു ചെയ്തതും.
കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ എറണാകളുത്തുനിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.മുളവുകാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് അനീഷെന്ന് പൊലീസ് പറഞ്ഞു.
















