
മലപ്പുറം: നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികളാണെന്ന് മന്ത്രി കെ എം ഷാജി. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ക്ക് പോലും പുതിയ തലമുറയിലെ പെണ്‍കുട്ടികളെ ശരിയായ രീതിയില്‍ നയിക്കാനോ നിര്‍ദേശങ്ങള്‍ നല്‍കാനോ കഴിയുന്നില്ല.
മുസ്ലിം പെണ്‍കുട്ടികളുടെ പുരോഗതിയും സാമൂഹിക മാറ്റങ്ങളും മനസിലാക്കാന്‍ സമുദായ സംഘടനകള്‍ക്ക് സാധിക്കുന്നില്ലന്ന് കെ എം ഷാജി പറഞ്ഞു. ഇക്കാര്യത്തില്‍ വലിയ ആശങ്കയുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഒരുതരത്തിലും പരിവര്‍ത്തനം ഉണ്ടാകാത്ത സംഘടനകള്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സി ജെ പി സമരത്തില്‍ പോലും മുസ്ലിം പെണ്‍കുട്ടികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ എത്രത്തോളം ഉള്‍ക്കൊള്ളാന്‍ സമുദായത്തിന് സാധിച്ചിട്ടുണ്ടെന്ന കാര്യത്തിലാണ് തനിക്ക് ആശങ്ക. കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.