കൊച്ചി: കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ തേടി കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ കേരളത്തിലെത്തി.
കേരളത്തിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സി.ജെ.പി. ഊർജിതമാക്കുമെന്ന് സി.ജെ.പി. ദക്ഷിണമേഖലയുടെ ചുമതലയുള്ള വിജയ് റെഡ്ഡി മല്ലങ്കി പറഞ്ഞു.22 മേഖലാ കോഡിനേറ്റർമാരുള്ളതിൽ നാലുപേർ കേരളത്തിൽ നിന്നാണ്. ഫിറോസ് ഖാൻ, നിതിൻ നോബിൾ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ് എന്നിവരാണത്. ഇവരുടെ നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കും.
എന്നാൽ കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഇടപെടാനുള്ള താല്പര്യങ്ങൾ പാറ്റകൾ കാണിച്ചിട്ടില്ല. കോൺഗ്രസ് ,ഇസ്ലാമിസ്റ്റ് സംഘങ്ങളാണ് നിലവിൽ പാറ്റകൾക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
















