Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2026, 05:17 am IST
inKerala
നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

അമൃതപുരി: ജനിച്ചു എന്ന ചിന്ത മരിക്കുമ്പോഴാണ് നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നതെന്നും അതാണ് ശരിയായ പുനര്‍ജന്മമെന്നും അമൃതാനന്ദമയി ദേവി. അമൃതപുരിയില്‍ നടന്ന 73-ാം ജന്മദിന വാര്‍ഷികാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അമ്മ.

മക്കള്‍ ധര്‍മ്മബോധത്തോടെ കര്‍മ്മങ്ങള്‍ ചെയ്യുകയും ലോകനന്മയ്‌ക്ക് വേണ്ടി സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ ഈശ്വരപ്രേമത്തിന്റെ പരിശുദ്ധമായ പാലും തേനും പനിനീരും സുഗന്ധവും നമ്മുടെ ഹൃദയത്തില്‍ നിറയും. ജീവിതവിജയം നേടണമെങ്കില്‍ ഈശ്വരകൃപ ലഭിക്കണമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ കൃപ എവിടെ നിന്നെങ്കിലും വരികയും പോവുകയും ചെയ്യുന്ന ഒന്നല്ല. അത് നിരന്തരമായൊരു സാന്നിധ്യമാണ്. ഈശ്വരചൈതന്യം എല്ലായിടത്തും നിറഞ്ഞിരിക്കുന്നതുപോലെ കൃപയും സകലതിലും നിറഞ്ഞിരിക്കുന്നു. ജീവലോകത്തിന്റെ നിലനില്‍പ്പുതന്നെ കൃപയിലാണ്.

ഇന്ന് യന്ത്രങ്ങളില്‍ മുഴുകിക്കിടക്കുകയാണ് മനുഷ്യര്‍. യന്ത്രം നല്ലൊരു സേവകനാണ്. പക്ഷെ, നല്ല യജമാനനല്ല. യന്ത്രത്തെ നമ്മുടെ യജമാനനാകാന്‍ അനുവദിക്കരുത്. നമ്മള്‍ വിവേകത്തെയും ബോധത്തെയും ഉണര്‍ത്തണം. ശാസ്ത്രവും സാങ്കേതികതയും മനുഷ്യനു ആവശ്യമാണ്. യന്ത്രം പറയുന്നതെല്ലാം അനുസരിച്ചാല്‍ നമ്മുടെ ചിന്താശക്തിയും വിവേകബുദ്ധിയും നഷ്ടമാകും. വിവേകം നഷ്ടപ്പെട്ടാല്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ അഭിമുഖീകരിക്കാനുള്ള ശക്തിയുണ്ടാവില്ല. ജനനവും മരണവും ഒരേ കടലിന്റെ രണ്ടു തിരമാലകളാണ്. ശരീരം നശിക്കുമ്പോള്‍ ജീവചൈതന്യം ബോധവും ഇല്ലാതാകും എന്ന് ആധുനികശാസ്ത്രം പറഞ്ഞേക്കാം. എന്നാല്‍ അദ്ധ്യാത്മിക ശാസ്ത്രം വിശ്വസിക്കുന്നത് മരണം ജനനത്തിലേക്കുള്ള കവാടമാണെന്നാണ്. അതുകൊണ്ട് രണ്ടിനും അമ്മ അമിതപ്രാധാന്യം കല്‍പ്പിക്കുന്നില്ല.

നിസ്വാര്‍ത്ഥതയുടെ സന്ദേശം നമ്മള്‍ പ്രകൃതിയില്‍ നിന്ന് പഠിക്കണം. സ്നേഹത്തിനും സേവനത്തിനും കാലദേശങ്ങളുടെ പരിമിതികളില്ല. പ്രകൃതിയേയും മനുഷ്യനുള്‍പ്പെടെയുള്ള സകല ജീവജാലങ്ങളേയും നിലനിര്‍ത്തുന്ന അടിസ്ഥാനതത്വങ്ങളാണവ. അതിര്‍വരമ്പുകളില്ലാത്ത ആ സ്നേഹത്തെയും സേവനത്തെയുമാണ് ധര്‍മ്മം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ഇന്ന് കൂട്ടുകുടുംബങ്ങളും അയല്‍പക്കങ്ങളും പോയി കുടുംബവും പോയി ഒറ്റപ്പെടലായി. അത്രയ്‌ക്കു അകലെ എത്തിയിരിക്കുന്നു. പഴയ കൂട്ടുകുടുംബ രീതിയിലേയ്‌ക്ക് തിരിച്ചു പോകാന്‍ ഇനി സാധിക്കില്ല. ലോകത്തിന് നന്മ ചെയ്യേണ്ട എത്രയെത്ര ചെറുപ്പക്കാരാണ് ഇതുപോലെ ലഹരിക്കടിമകളായി ജീവിതം നശിപ്പിക്കുന്നതെന്നും അമ്മ പറഞ്ഞു.

വിദ്യാഭ്യാസം രണ്ട് തരത്തിലാണുള്ളത്. ജീവിക്കാനുള്ള വിദ്യാഭ്യാസവും ജീവിതത്തിനുള്ള വിദ്യാഭ്യാസവും. രണ്ടും രണ്ടാണ്. ജീവിക്കാന്‍ ഡോക്ടറാകണം, എന്‍ജിനിയറാകണം കോളജില്‍ പോകണം, പഠിക്കണം. അതിനുവേണ്ടിയുള്ള വിദ്യാഭ്യാസമാണ് ജീവിക്കാനുള്ള വിദ്യാഭ്യാസം. എന്നാല്‍ ജീവിതത്തിനുള്ള വിദ്യാഭ്യാസം ജീവിതത്തെ അഭിമുഖീകരിക്കാനുള്ള പരിശീലനമാണ്. ധാര്‍മികതയും മൂല്യങ്ങളും അതിന്റെ ഭാഗമാണ്. ഇന്ന് നമ്മള്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തിക്കാതെ ചിന്തിക്കുന്നു. മനസില്‍ ദേഷ്യം ഉണ്ടാകുമ്പോള്‍ ആ ചിന്ത ഉടനെ തന്നെ പ്രവൃത്തിയായോ വാക്കായോ മാറുന്നു. ചിന്തയും പ്രവൃത്തിയും തമ്മില്‍ കാലതാമസം ഇല്ല. പണം റബ്ബര്‍ പന്ത് പോലെയാണ് കൈവിട്ടാലും തിരിച്ചു പിടിക്കാന്‍ കഴിയും. എന്നാല്‍ സമയം കുപ്പിഗ്ലാസ് പോലെയാണ് കൈവിട്ടു പോയാല്‍ പോയതു തന്നെ. നമ്മുടെ ശ്രദ്ധയും അശ്രദ്ധയുമാണ് ജീവിതം എങ്ങനെയെന്ന് നിശ്ചയിക്കുന്നത്. സമയത്തിന്റെ വില അതു നഷ്ടപ്പെട്ട ശേഷമാണ് പലപ്പോഴും നമ്മള്‍ മനസ്സിലാക്കുന്നത്.

വെല്ലുവിളികളിലൂടെ മാത്രമേ ജീവിതം മുന്നോട്ടു പോവുകയുള്ളൂ. ഒരു നദിയൊഴുകുമ്പോള്‍ ആ പ്രവാഹത്തിനെ തടസപ്പെടുത്തികൊണ്ട് കാടും മേടും മലയും താഴ്വരകളും ഒക്കെയുണ്ടാകും. പക്ഷെ, നദി അതിന്റെ ഒഴുക്കുനിര്‍ത്തില്ല. അവയെല്ലാം തരണം ചെയ്ത് ഒഴുകിക്കൊണ്ടേയിരിക്കും. ജീവിതവും അതുപോലെയാണ്. അയോഗ്യരായ മനുഷ്യരില്ല. അക്ഷരങ്ങള്‍ എല്ലാം നിഷ്‌ക്കളങ്കരാണ്. അവയെ ചേര്‍ത്തു വയ്‌ക്കുന്ന വാക്കുകളാണ് നമ്മെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ചിലപ്പോള്‍ കരയിക്കുന്നതും. എല്ലാ മന്ത്രങ്ങളും അക്ഷരങ്ങളാണ്. മന്ത്രമാവാന്‍ യോഗ്യമല്ലാത്ത അക്ഷരങ്ങളോ ഔഷധമാവാന്‍ യോഗ്യമല്ലാത്ത വേരുകളോ അയോഗ്യനായ ഒരു മനുഷ്യനോ ഇല്ല എന്നതാണ് പരമാര്‍ത്ഥം.

സ്‌നേഹം ഒരു മഹാമന്ത്രമാണ്. ഏതു വെല്ലുവിളിയും നേരിടാനുള്ള ധൈര്യം പകരുന്ന ശക്തിമന്ത്രമാണത്. മറ്റുള്ളവരെ അവരായി സ്വീകരിച്ച് അവരുടെ മനോവേദനയകറ്റി ആശ്വാസം പകരുന്ന ദിവ്യമന്ത്രമാണ് സ്‌നേഹം. അത് ജീവിതത്തിന്റെ ഭാഗമായാല്‍ അകലങ്ങള്‍ അടുപ്പങ്ങളാകും. എല്ലാ ദുഃഖങ്ങളും മറയും. എന്നാല്‍ ഇന്ന് ഈ മന്ത്രം ചുണ്ടുകൊണ്ട് മാത്രം ഉച്ചരിച്ച് മറ്റുള്ളവരെ സ്വന്തം സ്വാര്‍ത്ഥതക്ക് ഉപയോഗിക്കാനുള്ള ഒരു തന്ത്രമാക്കി മാറ്റിയിരിക്കുന്നു. സ്‌നേഹത്തിന് ആഴവും ആത്മാര്‍ത്ഥതയും കുറയുമ്പോള്‍ അത് കേവലം ശരീരികാകര്‍ഷണം മാത്രമായി തരംതാഴുന്നു. ഈ ലോകത്ത് നമുക്ക് ചെയ്യാനുള്ള കര്‍മ്മങ്ങള്‍ നമ്മള്‍ ആത്മര്‍ത്ഥതയോടും ഉത്തരവാദിത്വബോധത്തോടും ചെയ്യണം. സ്വാര്‍ത്ഥ നേട്ടങ്ങള്‍ മാത്രം ആഗ്രഹിക്കാതെ നമ്മുടെയും ലോകത്തിന്റെയും ഉദ്ധാരണത്തിന് വേണ്ടി പ്രയത്‌നിക്കണമെന്നും മക്കള്‍ ലോകത്തിന്റെ വെളിച്ചമായി തീരട്ടെയെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

Tags: Mata Amritanandamayi DeviAmritapuri73rd Birthday Anniversary Celebration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

Kerala

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.