Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണിയിലുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, ഉരുളികുന്നം സ്വദേശിനി സുജിതകുമാരിയാണ് (47) മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പം യാത്ര ചെയ്തിരുന്ന മകന് ഗുരുതരമായി പരുക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. പൈകയില്‍ നിന്ന് വരികയായിരുന്ന കാറും പാലാ ഭാഗത്തുനിന്ന് പൈകയിലേക്ക് പോവുകയായിരുന്ന മറ്റൊരു കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ഒരു കാര്‍, സുജിതകുമാരി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സുജിതകുമാരി തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ മകന്‍ അതുല്‍ കൃഷ്ണയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ഒരു കാര്‍ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന ഞണ്ടുപാറ സ്വദേശി ജോസഫിന് (73) പരുക്കേറ്റു.
സുജിതകുമാരിയുടെ മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Recent Posts