Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍ : ചൊക്ലിയില്‍ നിന്നും കാണാതായ 17കാരന്‍ ശിവസൂര്യയെ കണ്ടെത്തുന്നതിന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും തുമ്പൊന്നും കിട്ടാത്തിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടത്.

ന്യൂ മാഹിയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവിയെ നേരിട്ട് വിളിച്ച് കേസ് ഏറ്റെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ പിടിച്ചു വാങ്ങിവച്ചതില്‍ ഉളള വിഷമത്തിലാണ് കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വച്ച് ശിവസൂര്യ വീട് വിട്ടിറങ്ങിയത്.

പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും അന്വേഷിച്ചെങ്കിലും ഒരു സിസിടിവി ക്യാമറയില്‍ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലായിരുന്നു. കാണാതായതിന്റെ നാല്‍പ്പത്തിയഞ്ചാം ദിവസമാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യവുമായി രംഗത്തെത്തിയത്. ശിവസൂര്യ വീട് വിട്ടത് ആഗസ്റ്റ് 8നാണ്.കാശിയില്‍ നടത്തിയ തെരച്ചിലും ഫലമുണ്ടായില്ല. യുപി പൊലീസിന്റെ സഹായത്തോടെ 100ലേറെ സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്.

കൈയിലെ പണം തീരുമ്പോള്‍ മകന്‍ തിരിച്ചുവരുമെന്ന് മാതാപിതാക്കള്‍ കരുതിയിരുന്നു. ശിവസൂര്യയ്‌ക്കായി പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും കര്‍ണാടകത്തിലെ മംഗളൂരുവിലും മൈസുരുവിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഒരു സൂചനയും ലഭിച്ചിലേല.ശിവസൂര്യ ചൊക്ലി രാമവിലാസം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.

Recent Posts