
ഗുവാഹത്തി ; അസമിൽ കലാപം ലക്ഷ്യമിട്ട് വ്യാജ പ്രചാരണം നടത്താനെത്തിയ കോക്രോച്ച് ജനതാ പാർട്ടി സഹസ്ഥാപകനായ അശുതോഷ് റാങ്കയെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ എസ്ഐആർ സംബന്ധിച്ച വിഷയങ്ങളിൽ കലാപം ലക്ഷ്യമിട്ട് പ്രചാരണം നടത്തുന്നതിനിടെയാണ് റാങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തത് .
‘ രാവിലെ മുതൽ ഇവിടെ പോലീസ് ക്രൂരത നടക്കുന്നുണ്ട്. സ്വകാര്യ സ്വത്തിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അതൊരു സമാധാനപരമായ മീറ്റിംഗ് ആയിരുന്നു, പക്ഷേ രാവിലെ മുതൽ ഞങ്ങളുടെ വളണ്ടിയർമാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നു. എല്ലാവരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.‘ എന്നാണ് അറസ്റ്റിനെ കുറിച്ച് പാറ്റകൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.