
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ എറണാകുളം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.ജാമ്യപേക്ഷയില്‍ തിങ്കളാഴ്ച വിധി പുറപ്പെടുവിക്കും.
വിദേശ ജോലി സ്വപ്നം കാണുന്നവരെയും കുടിയേറി പാര്‍ക്കാന്‍ താല്പര്യമുള്ളവരെയും ലക്ഷ്യമിട്ടായിരുന്നു 2023 മുതല്‍ പാര്‍വതിയുടെയും സംഘത്തിന്റെയും തട്ടിപ്പ്. അര്‍മേനിയയിലും പോളണ്ടിലുള്‍പ്പെടെ മികച്ച ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരില്‍ നിന്ന് ഇവര്‍ പണം തട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. തട്ടിച്ച പണം വിദേശത്തേക്ക് കടത്തുന്നതാണ് രീതി. ദുബായില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെയും പാര്‍വതി വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഇനര്‍ അറസ്റ്റിലായതോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി പ്രളയമാണ്.
തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്ത് കഴിഞ്ഞ രാത്രി എറണാകുളത്ത് മജിട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പാര്‍വതിക്ക് രാവിലെ 11 മണിവരെ ഇടക്കാല ജാമ്യം നല്‍കിയിരുന്നു. 11 മണിക്ക് വീണ്ടും കോടതിയില്‍ എത്തിയപ്പോഴാണ് ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ പാര്‍വതിയുടെ പങ്കാളി അനീഷ് മേനോന്‍, അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയന്‍, ഷാജി അടക്കം അഞ്ചു പ്രതികള്‍ വേറെയുമുണ്ട്. അനീഷ് വിദേശത്താണ്, ഇവരെയും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം തുടങ്ങി.