Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

എറണാകുളം:  ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും അധിക്ഷേപിച്ച കേസിൽ ക്ഷേത്രം തന്ത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മൂവാറ്റുപുഴ കല്ലൂർ പേരാമംഗലം നാഗരാജ ക്ഷേത്രം ട്രസ്റ്റ് തന്ത്രി കെ.വി. സുഭാഷിനെയാണ് (57) പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ കല്ലൂരിലെ ക്ഷേത്രവളപ്പിൽ വെച്ചാണ് കല്ലൂർക്കാട് ഇൻസ്പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

തുടർനടപടികൾക്കായി പ്രതിയെ എറണാകുളം സൈബർ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിനായി ഇയാളെ ആലുവ സൈബർ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
യൂട്യൂബ് ചാനലുകൾ വഴിയും മറ്റ് സമൂഹമാധ്യമങ്ങൾ വഴിയും ശ്രീനാരായണ ഗുരുവിനെയും സമുദായത്തെയും നിരന്തരം അപമാനിച്ചെന്നാണ് കേസ്. സമുദായങ്ങൾക്കിടയിൽ വിദ്വേഷവും കലാപവും സൃഷ്ടിക്കാൻ ഇയാൾ ശ്രമിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കോട്ടയം പള്ളം സ്വദേശി ഷെൻ സഹദേവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Recent Posts