
തിരുവനന്തപുരം: ചലച്ചിത്ര നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. നടി പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനാകും. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
നടന്‍ സലീം ഹസന്‍, യുവ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. സംവിധായകന്‍ ദീപു കരുണാകരന്‍, വൈക്കം വിജയലക്ഷ്മി, എം വി ഗിരീഷ്‌കുമാര്‍, സലിം ഹസന്‍, ബി രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടിചാക്കോ,സക്കറിയ, ആര്‍ എസ് പണിക്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വാഴൂര്‍ ജോസ്, എ കബീര്‍, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുള്‍ ഹനാന്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വേദികളില്‍ സജീവമായിരുന്നു രവീന്ദ്രന്‍. ഐഎഫ്എഫ്കെ ഉള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.മുമ്പ് ഫിലിം ലിറ്ററസി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.ഫിലിം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്.