India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു. എന്നാല്‍ കമ്മിഷന്‍ പാനലില്‍ ഉണ്ടെന്നു പറയപ്പെടുന്ന അഭിപ്രായവ്യത്യാസങ്ങളുമായോ, സിജെപി പ്രഖ്യാപിച്ച പ്രക്‌ഷോഭവുമായോ ഇതിന് ബന്ധമില്ലെന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചത്. പരിപാടി മാറ്റിവച്ച വിവരം ഉത്തര്‍പ്രദേശിലെ ജില്ലാ അധികാരികളെ ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ട്.
ഭൂട്ടാന്‍ യാത്രയും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് സന്ദര്‍ശനങ്ങളും മാറ്റിവച്ചതായും കമ്മീഷന്‍ അറിയിച്ചു. ടൂറിസ്റ്റ് സീസണും പരീക്ഷകളും കാരണമാണ് ഹിമാചല്‍ പ്രദേശ് പരിപാടികള്‍ മാറ്റിയത്. മാനസസരോവര്‍ ദുരന്തത്തെത്തുടര്‍ന്നാണ് ലഡാക്ക് പരിപാടി മാറ്റിവച്ചത്. എസ്ഐആര്‍ പൂര്‍ത്തിയായ ശേഷം ഉത്തരാഖണ്ഡില്‍ യുവജന സംവാദം നടത്തും.

Recent Posts