Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 05:12 pm IST
inKerala, Pathanamthitta

എരുമേലി: മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങാന്‍ 53 ദിവസം മാത്രം ശേഷിക്കെ, അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നകാര്യം അധികൃതര്‍ ചിന്തിച്ചു തുടങ്ങിയതുപേ ാലുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, മന്ത്രിമാര്‍,ദേവസ്വം ബോര്‍ഡ് അധികൃതര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തേണ്ട മുന്നൊരുക്ക യോഗങ്ങള്‍ പോലും ഇതുവരെ ചേര്‍ന്നിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വേണ്ടത് മാലിന്യമുക്തമായ ഒരു എരുമേലി
അയ്യപ്പഭക്തര്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന തോടിന്റെ സ്ഥിതി ദയനീയമാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലം മുതല്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങളും കീറത്തുണികളും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ തോട്ടില്‍ ഇപ്പോഴും കുമിഞ്ഞു കിടക്കുകയാണ്. ഫലപ്രദമായ മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം തീര്‍ത്ഥാടകരുടെയും പ്രദേശവാസികളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. സാംക്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യത ഏറെയാണ്. മാലിന്യമുക്തമായ എരുമേലിക്കുവേണ്ടിയുള്ള മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

കുടിവെള്ള പ്രശ്‌നം
എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ് കുടിക്കാനും കുളിക്കാനുമുള്ള വെള്ളത്തിന്റെ അപര്യാപ്തത. പല സ്രോതസ്സുകളില്‍ നിന്നുള്ള വെള്ളമാണ് പലപ്പോഴും ഉപയോഗിക്കുന്നത്. ഇവയുടെ ശുചിത്വം സുരക്ഷിതത്വം എന്നിവയെപ്പറ്റി നിലവില്‍ യാതൊരു ഉറപ്പുമില്ല. ഗുണനിലവാരം ഉറപ്പാക്കാന്‍ കൃത്യമായ പരിശോധനാ സംവിധാനങ്ങള്‍ വേണം. എരുമേലിയിലെ കടകളുടെ ലേല നടപടികള്‍ക്ക് കാണിക്കുന്ന താല്‍പര്യവും ധൃതിയും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കാണുന്നില്ല. കച്ചവടത്തിന് വേണ്ടിയുള്ള ലേലനടപടികള്‍ക്കപ്പുറം തീര്‍ഥാടകരുടെ സുരക്ഷയ്‌ക്കാവണം മുന്‍ഗണനയെന്നും ഭക്തര്‍ പറയുന്നു.

സുരക്ഷിതമാക്കണം പേട്ടതുളളല്‍ പാത
പേട്ടതുള്ളലിന് സുരക്ഷിത ഗതാഗത ക്രമീകരണം വേണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നൈനാര്‍ പള്ളി മുതല്‍ എരുമേലി ക്ഷേത്രം വരെയുള്ള പേട്ടതുള്ളല്‍ പാതയില്‍ ഗതാഗതം നിയന്ത്രിച്ച് തീര്‍ത്ഥാടകര്‍ക്ക് അപകടരഹിതമായി ആചാരം ന ിര്‍വഹിക്കാനുള്ള സാഹചര്യം ഒരുക്കണം. പേട്ടതുള്ളല്‍ സമയത്ത് വാഹനഗതാഗതം ഒഴിവാക്കുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഒന്നോ രണ്ടോ ബദല്‍ പാതകള്‍ സജ്ജമാക്കി വാഹനങ്ങള്‍ തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ ഭക്തര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാകും.

വിശ്രമ മന്ദിരം
ക്ഷേത്ര പരിസരത്ത് അയ്യപ്പന്മാര്‍ക്ക് വിശ്രമത്തിനായി 15 കോടി രൂപ മുടക്കിയ കെട്ടിടത്തിന്റെ പണി അനിശ്ചിതത്തിലാണ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാനാകാതെ പദ്ധതി ഇഴഞ്ഞുനീങ്ങുന്നുകയാണ്. ഈ തീര്‍ത്ഥാടനകാലത്തും ഇത് യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയും ഭക്തര്‍ക്കില്ല.

ഭക്തര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കണം-ബിജെപി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും അടിയന്തരമായി ഇടപെട്ട് മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് എരുമേലിയില്‍ ഭക്തര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ ആവശ്യപ്പെട്ടു.

Tags: PilgrimerumeliSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

Kerala

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.