Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 07:54 am IST
inKerala

കൊച്ചി: മണ്ഡല തീര്‍ത്ഥാടനം അടുത്തിരിക്കെ ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും തമ്മിലുള്ള ശീതസമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു. ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ത്ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ട്. തീര്‍ത്ഥാടന കാലം സുഗമമായി നടത്താന്‍ വേണ്ട തയാറെടുപ്പുകള്‍ക്ക് നാളിതുവരെ തുടക്കമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അരവണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഈ സമയം വരെ സജ്ജമായിട്ടില്ല. അരവണ ടിന്നുകള്‍ക്കും അതിനാവശ്യമായ ഫ്ളിപ്പ് ലിഡുകള്‍ക്കും കരാര്‍ നല്‍കിയിട്ടില്ല. ജൂലൈ മാസത്തില്‍ ഫ്‌ളിപ്പ് ലിഡുകള്‍ വിദേശത്ത് നിന്ന് വരാന്‍ കാലതാമസം എടുക്കുമെന്നിരിക്കേ കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയാക്കേണ്ട കരാര്‍ നടപടികളാണ് ഇതുവരെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാതിരിക്കുന്നത്. കന്നിമാസ പൂജക്കെത്തിയ ഭക്തര്‍ക്ക് ആവശ്യമായ അരവണ നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ല. ഉണ്ണിയപ്പം നിര്‍മാണത്തിനാവശ്യമായ കരാര്‍ ലഭ്യമാക്കാത്തതിനാല്‍ അതിന്റെ ലഭ്യതയും പ്രതിസന്ധിയിലാണെന്നറിയുന്നു. ഈ സീസണ്‍ കാലത്ത് ആവശ്യമായ 50 ലക്ഷം ടണ്‍ ശര്‍ക്കരയുടെ കരാറും വൈകുകയാണ്. അരവണ, ഉണ്ണിയപ്പം എന്നിവക്കാവശ്യമായ ഏലയ്‌ക്ക, ജീരകം, ചുക്കുപൊടി എന്നിവയുടെ കരാറും പൂര്‍ത്തിയായിട്ടില്ല. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ തുടരുകയാണെന്നും ആര്‍.വി. ബാബു ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ പ്രശ്ന പരിഹാരത്തിനായി സ്വീകരിക്കുന്ന നടപടികള്‍ക്ക് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആവശ്യമായ പിന്തുണ നല്‍കുന്നില്ല. നിലയ്‌ക്കല്‍ – പമ്പ യാത്രാക്ലേശം പരിഹരിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. കോടികള്‍ സര്‍ക്കാരിന് വരുമാനമുണ്ടാകുമ്പോള്‍ നിലയ്‌ക്കല്‍-പമ്പ യാത്ര സൗജന്യമാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. സര്‍ക്കാരിനത് കഴിയില്ലെങ്കില്‍ അതിന് തയാറായ ഹിന്ദു സംഘടനകളുടെ സഹായം തേടാന്‍ സര്‍ക്കാര്‍ തയാറാവണം എന്നും പറഞ്ഞു. സന്നിധാനത്ത് അയ്യപ്പന്മാര്‍ക്ക് അന്നദാനം നല്‍കുന്നതില്‍ നിന്ന് ഭക്തജന സംഘടനകളെ ഒഴിവാക്കിയത് ദേവസ്വം ബോര്‍ഡിന്റെ നിക്ഷിപ്ത താത്പര്യം സംരക്ഷിക്കാനാണ്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകന യോഗം നടന്നെങ്കിലും തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. വകുപ്പ്തല ഏകോപനം നടക്കാത്തതിനാല്‍ കുടിവെള്ളം, ശുചിമുറി, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും നാളിതുവരെ കഴിഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡ് ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണ്. അഴിമതിയും കെടുകാര്യസ്ഥതയും ദേവസ്വം ബോര്‍ഡില്‍ തുടര്‍ക്കഥയാവുകയാണെന്നും ആര്‍.വി. ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags: Sabarimala pilgrimage seasonSabarimala ControversyDewasom MinisterHindu Aikya Vedi State President R.V. BabuNilakkal and Pamba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പദര്‍ശനം ഇന്നുകൂടി

Kerala

ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമാകുന്ന മകര സംക്രമ പൂജ നാളെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.