Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോതമംഗലം : മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്‌റ്റിൽ. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ വീട്ടിൽ മിനിമോൾ (48) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 31 തവണകളായി 409.45 ഗ്രാം മൂക്കുപണ്ടം പണയം വെച്ച് നാൽപത്തി ഒന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

2026 ജനുവരി മുതൽ സെപ്റ്റംബർ 22 വരെയുള്ള ദിവസങ്ങളിലാണ് മുക്കുപണ്ടം പണയം വെച്ചിട്ടുള്ളത്.എസ് ഐ കെ.എച്ച് ഹാഷിം, എഎസ്ഐ മാരായ സിജോ ,ഹാജിറ സീനിയർ സിപി ഒ മാരായ ഫൈസൽ , ഷഫീഖ് , അഭിലാഷ് എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്

Recent Posts