Kerala

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മൃഗശാലയ്‌ക്ക് പകരം സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണ്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

മൃഗശാലാ മാറ്റം എന്ന ആശയത്തെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ് അനുകൂലിച്ചിരുന്നു.പാര്‍ട്ടി നിലപാട് പാര്‍ട്ടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശത്തെ എതിര്‍ത്ത് പ്രതിപക്ഷമായ സിപിഎം രംഗത്തെത്തി. നീക്കം വാണിജ്യ ലക്ഷ്യം മുന്നില്‍ കണ്ടെന്ന് വി കെ പ്രശാന്ത് എംഎല്‍എ വിമര്‍ശിച്ചു.മുതലാളിമാര്‍ക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഇടതുപക്ഷം എതിര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരത്തേ പറഞ്ഞിരുന്നു.

Recent Posts