തിരുവനന്തപുരം : നരേന്ദ്രമോദിയ്‌ക്ക് എതിരെ മാത്രം ഭരണവിരുദ്ധ വികാരം വരുന്നില്ല എന്ന ചോദ്യമാണ് ഇന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചത് . ബംഗ്ലാദേശ് യുദ്ധം വിജയിച്ചിട്ടും ഇന്ദിരയ്‌ക്കെതിരെ ഭരണവിരുദ്ധവികാരമുണ്ടായെന്നും ഇന്ദിര തോറ്റെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോൾ ബിജെപി നേതാവ് യുവരാജ് ഗോകുൽ.
രാഹുലിന്റെ ചോദ്യത്തിനുള്ള ഉത്തരം വളരെ സിമ്പിളാണ് . ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ്. മോദി ജി ഭരിക്കുന്നതും സ്വന്തം കുടുംബത്തിനായാണ്. എന്നാൽ മോദിജിയുടെ കുടുംബം ഭാരതമാണ് എന്ന് മാത്രം എന്നാണ് യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം….
രാഹുല്‍ ജി യുടെ പുതിയ സംശയമാണ് എന്ത് കൊണ്ട് നരേന്ദ്രമോദി ക്ക് എതിരെ മാത്രം ഭരണവിരുദ്ധ വികാരം വരുന്നില്ല….
ഇന്ദിരയ്‌ക്കെതിരെ വന്നു…. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വരുന്നു…. ബിജെപി യ്‌ക്ക് എതിരെ വരുന്നില്ല….
ഉത്തരം വളരെ സിംപിളാണ്….
ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ്…. മോദി ജി ഭരിക്കുന്നതും സ്വന്തം കുടുംബത്തിനായാണ്….
മോദിജിയുടെ കുടുംബം ഭാരതമാണ് എന്ന് മാത്രം….
ഇന്ദിരയുടെ ഭരണത്തില്‍ വികസിച്ചത് നെഹ്രു കുടുംബമാണെങ്കില്‍ ബിജെപി ഭരണത്തില്‍ വികസിക്കുന്നത് ഈ രാഷ്‌ട്രമാണ്
















