
കൊല്ലം: ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങവെ വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയിലായി. പുത്തൂര്‍ വില്ലേജ് ഓഫിസര്‍ അഭിലാഷ് ആനന്ദ് ആണ് കുടുങ്ങിയത്.
5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഭിലാഷ് ആനന്ദിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്.
പുത്തൂര്‍ സ്വദേശിയാണ് വില്ലേജ് ഓഫിസര്‍ക്കെതിരെ പരാതി നല്‍കിയത്.
പരാതിക്കാരന്റെ മാതാപിതാക്കളുടെ പേരിലുള്ള 52 സെന്റ് വസ്തു വില്‍പത്ര പ്രകാരം പോക്കുവരവ് ചെയ്ത് നല്‍കുന്നതിനാണ് അഭിലാഷ് ആനന്ദ് പണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.