
തിരുവനന്തപുരം: ഏറെ വിവാദമായ മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള ഉന്നതതല കൂടിക്കാഴ്ച സെക്രട്ടേറിയറ്റിലെ സി.എം ഓഫീസിൽ ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇ ഡിയുടെ കത്ത്. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ എന്നതില്‍ മുഖ്യമന്ത്രി -ആഭ്യന്തര മന്ത്രി കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടാകും.
രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് തീരുമാനം മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് വിടാനുളള സാധ്യതയുമുണ്ട്.അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ഇ.ഡിയുടെ നിർദ്ദേശം. വിഷയത്തിൽ വിജിലൻസിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തണോ അതോ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണോ എന്ന കാര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമുണ്ടാകും.