Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Sep 22, 2026, 05:25 am IST
inSamskriti

ജീവിതത്തില്‍ ഏതു വിധമുള്ള സുഖാന്വേഷണത്തെക്കാളും ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത് . ദൈവത്തെ മറന്നുള്ള പരക്കംപാച്ചില്‍ ആര്‍ക്കും സംതൃപ്തി നല്‍കുകയില്ല. സ്രഷ്ടാവായ ഈശ്വരനെ സ്മരിയ്‌ക്കാതെയുള്ള എന്ത് നേട്ടങ്ങളും ലാഭത്തേക്കാള്‍ നഷ്ടമേ നല്‍കൂ .അതു മനസ്സിലാക്കിത്തരുന്നവിധത്തിലുള്ള ഉപദേശം ഹൃദയപൂര്‍ണ്ണമായി നമുക്ക് നല്‍കുന്നത് ആരുതന്നെയോ അവരെ നാം എന്നും ഗുരുവായി ആദരിയ്‌ക്കണം.

ഈശ്വരഭക്തരായ ദമ്പതികളായിരുന്നു , ആത്മാരാമനും തുളസിയും. ഏറെക്കാലത്തെ കഠിനവ്രതങ്ങളുടെയും പ്രാര്‍ത്ഥനയുടെയുംഫലമായിഅവര്‍ക്ക് ഒരു ഓമനപ്പുത്രനുണ്ടായി.
നിര്‍ഭാഗ്യമെന്നു പറയട്ടെ, കുട്ടിയുടെ ജനനസമയത്തുതന്നെ തുളസി മരിച്ചു. ദുഃഖിതനായ ആത്മാരാമന്‍ എല്ലാം ഉപേക്ഷിച്ചു ധ്യാനപൂര്‍ണ്ണനായി തപസ്സിനായി കാനനമധ്യത്തിലേക്കു യാത്രയായി .

ആ ദമ്പതികളുടെ മഹത്വത്തെ ആദരിച്ചിരുന്ന അയല്‍ക്കാര്‍ ആ കുഞ്ഞിനെ സ്‌നേഹപൂര്‍വ്വം ലാളിച്ചുവളര്‍ത്തി.തുളസിസിച്ചെടിയോടുള്ള ഭക്ത്യാദരംകൊണ്ട് ആ ബാലന് അവര്‍ തുളസീദാസന്‍ എന്ന് നാമകരണം ചെയ്തു .

അനുഗ്രഹീതനായ ഒരു ഗുരുവിന്റെ കീഴില്‍ അവന്‍ പഠനമാരംഭിച്ചു . തുളസീദാസന്‍ അതിസമര്‍ത്ഥനും വേദശാസ്ത്രങ്ങളില്‍ നിപുണനുമായി വളര്‍ന്നു. യൗവ്വനയുക്തനായപ്പോള്‍ ,തന്റെ പുത്രി രത്നാവലിയ്‌ക്ക് അനുയോജ്യനാണ് എന്നുകണ്ട് സന്തോഷപൂര്‍വ്വം തന്റെ ഉത്തമശിശിഷ്യനായ തുളസീദാസനു മകളെ വിവാഹം ചെയ്തുകൊടുത്തു.

വിവാഹം കഴിഞ്ഞതോടെ തുളസീദാസന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നുതുടങ്ങി . രത്നാവലിയുടെ സൗന്ദര്യത്തില്‍ അമിതമായി ഭ്രമിച്ചുപോയ തുളസീദാസന്‍ തന്റെ നിത്യേനയുള്ള വേദപാരായണവും പൂജകളും അദ്ധ്യാത്മ പഠനവുമെല്ലാം നിര്‍ത്തിത്തുടങ്ങി .ഏതുകാര്യത്തിലും ആത്മനിയന്ത്രണമുണ്ടായിരുന്ന ശിഷ്യന്റെ മാറ്റത്തില്‍ ഗുരുനാഥന്‍ ഏറെ ദുഃഖിതനായി .

ഒരിയ്‌ക്കല്‍ തുളസീദാസന്റെ ഒരു ബന്ധു മരണമടഞ്ഞ വിവരമറിഞ്ഞ് ആ വീട്ടുകാരെ സമാശ്വസിപ്പിയ്‌ക്കാനായി അദ്ദേഹം അവിടേക്കുപോയി . വീട്ടില്‍ ഈ സമയം ഒറ്റയ്‌ക്കായ ഭാര്യ രത്നാവലി ഒരു കത്തെഴുതിവെച്ചിട്ടു തന്റെ അച്ഛനമ്മമാരെക്കാണാന്‍ അവരുടെ ഭവനത്തിലേക്ക് പോയി .ഇതേ സമയം തുളസീദാസന്‍തന്റെ ഭാര്യയെക്കാണുന്നതിനുള്ള അമിതാവേശം കാരണം മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കാതെ കൂടുതലൊന്നും ചിന്തിക്കാതെ അവിടെനിന്നും കോരിച്ചൊരിയുന്ന മഴയുംനനഞ്ഞ് സ്വഭാവനത്തിലെത്തി. അവിടെവന്നപ്പോഴാണ് തന്റെ പത്‌നി അച്ഛനമ്മമാരെക്കാണാന്‍ പോയിരിയ്‌ക്കുന്നു എന്നറിഞ്ഞത്. അവര്‍ വരുന്നതുവരെ ക്ഷമിയ്‌ക്കാനുള്ള മനസ്സില്ലാതെ പൊടുന്നനെ അദ്ദേഹം യാത്രയായി .കടത്തുകാരനില്ലാത്ത പുഴ നീന്തിക്കടന്ന് ഒട്ടേറെ ക്ലേശം സഹിച്ചു്അങ്ങോട്ടേക്ക് പുറപ്പെട്ടു . വാതിലില്‍ ചെന്ന് മുട്ടിവിളിച്ചു . കതക്തുറന്ന രത്നാവലി മഴനനഞ്ഞു ആകെക്ഷീണിതനായിനില്‍ക്കുന്ന തുളസീദാസനെക്കണ്ടു ക്ഷുഭിതയായി : ‘ ഭാര്യയെ അന്വേഷിച്ചു പരക്കം പായുന്ന അങ്ങ് ഒരു നിമിഷം ഈശ്വരാന്വേഷണത്തിനായി ചെലവഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ! ‘
രത്നാവലിയുടെ വാക്കുകള്‍ തുളസീദാസന്റെ കര്‍ണ്ണങ്ങളില്‍ ഇടിമുഴക്കംപോലെ വന്നുപെട്ടു. അത് മനസ്സിനെ ആകെ മഥിച്ചു . തന്റെ ഉള്ളിലെ ഈശ്വരനെ ഇദ്ദേഹം ഹൃദയംകൊണ്ട് വാരിപ്പുണര്‍ന്നു !

ഉണര്‍ന്ന ഭക്തികൊണ്ട് ആ കണ്ണുകള്‍ നിറഞ്ഞു . അദ്ദേഹം നിശ്ശബ്ദനായി കാനനത്തിലേക്കു യാത്രയായി. ധ്യാന തപസ്സിലൂടെ മഹാജ്ഞാനിയായി . അതില്‍നിന്നും രാമകഥയെ ആസ്പദമാക്കി വിഖ്യാതമായ ‘തുളസീരാമായണം’ വിരചിച്ചു
തുളസീദാസന്റെ രാമകഥാപ്രവചനം കേള്‍ക്കാന്‍ എവിടെയും ജനസദസ്സുകള്‍ നിറഞ്ഞുകവിഞ്ഞു . ഭക്തമനസ്സുകളെ അദ്ദേഹം ആനന്തസാഗരത്തില്‍ ആറാടിച്ചു. അവര്‍ അദ്ദേഹത്തെ ആരാധിച്ചു.

ഒരുദിവസം ,തന്റെ രാമകഥാകഥനം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനാവലിയ്‌ക്കിടിയില്‍ ഭക്തിപൂര്‍വ്വമിരിയ്‌ക്കുന്ന രത്നാവലിയെക്കണ്ട തുളസീദാസന്‍ തനിയ്‌ക്ക് ബോധോദയമരുളിയ ആ, ധര്‍മ്മപത്‌നിയുടെ സമീപമെത്തി അവരുടെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്‌കരിച്ചു ; രത്നാവലി അദ്ദേഹത്തെ അതില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും.

ഇതെല്ലാം കണ്ടുനിന്നവര്‍ ഭക്ത്യാദരങ്ങള്‍കൊണ്ട് നിറമിഴികളോടെ എന്തുപറയണമെന്നറിയാതെ കൂപ്പുകൈകളുമായി നിന്നു !

ധര്‍മ്മബോധത്തിലേക്കു വഴികാട്ടിയത് ആരായാലും പ്രായമോ സ്ഥാനമോ നോക്കാതെ ആ മഹനീയതയെ ഗുരുവായി വരിയ്‌ക്കുക എന്നതാണ് ഉന്നതമായ അറിവിന്റെ ഉത്തമലക്ഷണം. തുടര്‍ന്ന് രത്നാവലിയും തന്റെ ലൗകികജീവിതം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു. നാം എന്തൊക്കെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴും നമ്മെ ‘എല്ലാംപഠിപ്പിയ്‌ക്കുന്ന’ ഒരു മഹാശക്തിയുണ്ടെന്നു മറന്നുപോകരുത് . അതോടൊപ്പം ജീവിതത്തില്‍ ഹൃദയശുദ്ധിയോടെമാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന മഹത്വമുള്ള മനസ്സകളെ ഗുരുവായിക്കരുത്തി ആദരിയ്‌ക്കുവാനും മറക്കരുത്.

Tags: DevotionalHinduismThulasidasHindu spiritualityആലോചനാമൃതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.