
മുംബൈ: ജൂഹുബീച്ചിലെ വീടുകള്‍ എന്നത് സിനിമാതാരങ്ങളുടെ ആഡംബരത്തിന്റെ പ്രതീകമാണ്. പക്ഷെ വിദ്യാബാലന്‍ ഈയിടെ ജൂഹുബീച്ചല്‍ പണിത 14 കോടി രൂപയുടെ വീട് തനി പാലക്കാടന്‍ ശൈലി നിറഞ്ഞ ഒന്നാണെന്ന് പറയപ്പെടുന്നു. വീടിന്റെ ഇന്‍റീരിയറും എക്സ്റ്റീരിയറും എല്ലാം പാലക്കാടന്‍ ശൈലിയിലുള്ളതാണ്.
സൗത്തിന്ത്യന്‍ ക്ലാസിക്കല്‍ ശൈലി വീട്ടിലുടനീളം കാണാമെന്ന് പറയുന്നു. വീടിനെ ചുറ്റിയുള്ള വരാന്തയും കോണിപ്പടിയും എല്ലാം ആ പാലക്കാടന്‍ ശൈലിയുടെ തുടര്‍ച്ചയാണെന്ന് പറയപ്പെടുന്നു. ലിവിംഗ് റൂമില്‍ നിറയെ സ്പേസ് വിട്ടിരിക്കുന്നു. മരത്തില്‍ പണിത ഫര്‍ണീച്ചറുകളും പരമ്പരാഗത സൗത്തിന്ത്യന്‍ ശൈലിയുള്ള തുടര്‍ച്ച വിളിച്ചോതുന്നു. അതുപോലെ വലിയ ജനലുകളും ഇതേ ക്സാസിക്കല്‍ ശൈലി പിന്തുടരുന്നു.. കണ്ടെംപററി ആയ ഇന്‍റീയര്‍ എവിടെയും കാണാനാവില്ല.
പ്രണിത അപാര്‍ട്മെന്‍റിലാണ് ആയിരം ചതുരശ്ര അടിയുള്ള വീട്. ആകെ 14കോടി രൂപയോളം ചെലവിട്ടതായി പറയുന്നു. സിനിമാ നിര്‍മ്മാതാവ് കൂടിയായ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പമാണ് വിദ്യാബാലന്‍ ഇവിടെ താമസിക്കുന്നത്. വിദ്യാബാലന് വേണ്ടി സിദ്ധാര്‍ത്ഥ് കപൂര്‍ റോയ് ആണ് ഈ വീട് വാങ്ങിയതെന്ന് പറയുന്നു. വിദ്യാബാലന്റെ അച്ഛന്‍ പാലക്കാട്ടുകാരനും അമ്മ ഗുരൂവായൂര്‍ക്കാരിയുമാണ്.
വിദ്യാബാലന്റെ അടുത്ത സിനിമ ജയിലര്‍ 2 ആണ്. ഇതിനായി തയ്യാറെടുപ്പുകളിലാണ് വിദ്യാബാലന്‍.