
തിരുവനന്തപുരം:സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.
ഐഎന്‍ടിയുസിയുടെ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പാര്‍ലമെന്റ് ലേബര്‍ കോഡുകള്‍ പാസാക്കിയതിനാല്‍ അവ നടപ്പാക്കുന്നതില്‍ നിന്ന് ഏതെങ്കിലും സര്‍ക്കാരുകള്‍ക്ക് മാറിനില്‍ക്കാനാവില്ല. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപീകരിക്കും മുമ്പ് എല്ലാ ട്രേഡ് യൂണിയനുകളുടെയും അഭിപ്രായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലേബര്‍ കോഡ് രാജ്യത്ത് നിലവില്‍ വന്നതോടുകൂടി നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങള്‍ ഇല്ലാതായി. സംസ്ഥാനത്ത് പുതിയ ലേബര്‍ കോഡ് നടപ്പാക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷയില്ലാത്ത സാഹചര്യമുണ്ട്. ലേബര്‍ കോഡ് നടപ്പാക്കിയില്ലെങ്കില്‍ പഴയ നിയമവും പുതിയ ലേബര്‍ കോഡും ഇല്ലാത്ത സ്ഥിതി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.