
തിരുവനന്തപുരം :കേരള വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 75 എം എല്‍ ഡി ജലശുദ്ധീകരണശാലയിലെ പമ്പ് സെറ്റിന്റെ തകരാറിലായ പ്രധാന വാല്‍വ് മാറ്റി സ്ഥാപിക്കുന്ന
പ്രവൃത്തികള്‍ നടത്തുന്നതിന്റെ ഭാഗമായി സെപ്തംബര്‍ 22 (ചൊവ്വാഴ്ച) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ജലശുദ്ധീകരണശാലയില്‍നിന്നുള്ള
ജലവിതരണം നിര്‍ത്തിവയ്‌ക്കും.തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പുന്നയ്‌ക്കാമുകള്‍, തൃക്കണ്ണാപുരം, തുരുത്തുംമൂല, പൂജപ്പുര, നേമം, പൊന്നുമംഗലം, മേലാംകോട്, കരുമം, പാപ്പനംകോട്, എസ്റ്റേറ്റ്, കാലടി, നെടുങ്കാട് വാര്‍ഡുകളില്‍ ജലവിതരണം മുടങ്ങും.
ശാസ്തമംഗലം, വഴുതക്കാട്, ജഗതി, തൈക്കാട്, വലിയശാല, പാളയം കുന്നുകുഴി, ഗൗരീശപ്പട്ടം, കണ്ണമ്മൂല, അണമുഖം, നന്ദന്‍കോട്, കവടിയാര്‍, പേരൂര്‍ക്കട, കുറവന്‍കോണം, വഞ്ചിയൂര്‍, തമ്പാനൂര്‍, ശ്രീകണ്ഠശ്വരം, പേട്ട , പെരുന്താന്നി , ചാക്ക , കടകംപള്ളി , പൗണ്ടുകടവ് , വെട്ടുകാട്, വലിയതുറ , കരിക്കകം വാര്‍ഡുകളിലും ജലവിതരണം മുടങ്ങും.മെഡിക്കല്‍ കോളേജ്, കേശവദാസപുരം, പട്ടം, മുട്ടട, പരുത്തിക്കുഴി, നാലാഞ്ചിറ,കവടിയാര്‍, നന്ദന്‍കോട്, ജവഹര്‍ നഗര്‍, പൈപ്പിന്‍മൂട്, ഊളന്‍പാറ, അമ്പലമുക്ക് എന്നീ വാര്‍ഡുകളിലും ജലവിതരണം ഉണ്ടാകില്ല.
കല്ലിയൂര്‍ പഞ്ചായത്തിലെ സര്‍വോദയം, കുറുമി, കീര്‍ത്തി നഗര്‍, പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രസാദ് നഗര്‍ എന്നിവിടങ്ങളിലും പൂര്‍ണമായോ ഭാഗികമായോ ഈ ദിവസം ജലവിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.