കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്(Today’s Gold Rate). ഗ്രാമിന് 14,270 രൂപയാണ് വില. കഴിഞ്ഞ ദിവസം 1,14,280 രൂപയായിരുന്നു പവന്‍ വില.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞ് 93,800 രൂപയായി. ഗ്രാമിന് 11,725 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. അന്താരാഷ്‌ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ട്രോയ് ഔണ്‍സിന് 4362 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 15 ഡോളറിന്റെ ഇടിവാണുണ്ടായത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളി 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.













