Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 21, 2026, 08:12 am IST
inEditorial
ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലായി നടന്ന രാമകഥാ കോണ്‍ക്ലേവ്, ഉള്ളടക്കം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി. ‘ഒരു ഇതിഹാസം ഒരുപാട് കഥകള്‍’ എന്നു പേരിട്ട കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞ വാക്കുകള്‍ രാമായണത്തിന്റെ മഹത്വത്തിലേക്കും, ഇത്തരമൊരു പരിപാടിയുടെ പ്രാധാന്യത്തിലേക്കും വിരല്‍ചൂണ്ടുന്നതായിരുന്നു. രാമകഥയുടെ യാത്ര ഭാരതത്തില്‍ മാത്രം അവസാനിക്കാതെ ഏഷ്യയിലുടനീളം സഞ്ചരിച്ചുവെന്നും, അവിടങ്ങളില്‍ ഇന്നും അത് പലരൂപത്തില്‍ പറയപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്നും പറഞ്ഞ രാജ്‌നാഥ് സിങ്, ഏഷ്യയ്‌ക്ക് സ്വന്തമായി ഒരു കഥയുണ്ടെങ്കില്‍ അത് രാമകഥയാണെന്നും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മഹത്തായ രാമായണ പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രാചീനമെങ്കിലും വര്‍ത്തമാനകാലത്തും സജീവമായിരിക്കുകയും, മനുഷ്യരാശിയെ ലൗകികവും ആത്മീയവുമായ ക്ഷേമത്തിലേക്ക് നയിക്കുകയും ചെയ്യുന്ന മറ്റൊരു ഗ്രന്ഥവുമില്ലെന്ന സത്യത്തിന് അടിവരയിടുന്നതായിരുന്നു കോണ്‍ക്ലേവില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍.

ഭാരതീയ സംസ്‌കാരത്തെ സനാതനമാക്കുന്നതില്‍ രാമായണം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന്, സെമിനാറുകള്‍ അടിവരയിട്ട് കാണിച്ചു. കോണ്‍ക്ലേവില്‍ ആദ്യവസാനം
കണ്ട പുതിയ തലമുറയില്‍പ്പെട്ടവരുടെ പ്രാതിനിധ്യം എടുത്തുപറയേണ്ടതുണ്ട്. സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചവര്‍ ഇവരുടെ മനസ്സുകളുമായി സംവദിച്ചു. അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത് വിജ്ഞാന സമ്പത്ത് വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രാമായണത്തെ പഠിക്കുകയെന്നത് ജീവിത പുണ്യമാണെന്നു പറഞ്ഞ, ചിന്മയ ഇന്റര്‍നാഷണലിന്റെ ദേവകി ചൈതന്യ, രാമായണ സന്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിവരിച്ചത് ശ്രദ്ധേയമായി.

കോണ്‍ക്ലേവില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആസ്വാദനത്തിന്റെ പുതിയൊരു ലോകം സമ്മാനിച്ചു. ഭരതനാട്യം നര്‍ത്തകിയായ ശ്രീലക്ഷ്മി ശങ്കര്‍ രാമായണം കലകളിലൂടെ എന്ന വിഷയം അവതരിപ്പിച്ചത് കാണികളെ വിസ്മയിപ്പിച്ചു എന്നുതന്നെ പറയാം. ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ ചില ദൃശ്യങ്ങള്‍ കഥകളിയുടെ നാടായ കേരളത്തിലെ പുതിയൊരു അനുഭവമാണ് പകര്‍ന്നു നല്‍കിയത്. അതിമനോഹരവും ഭക്തിസാന്ദ്രവുമായ അവതരണമായിരുന്നു ഇത്. വികാരഭരിതമായ ഇതിലെ രംഗങ്ങള്‍ കാണികളുടെ മനസ്സില്‍ തങ്ങിനില്‍ക്കും. 500 അമ്മമാര്‍ പങ്കെടുത്ത രാമായണ പാരായണം പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി. ആദ്യദിവസം അവതരിപ്പിച്ച യക്ഷഗാനവും ആസ്വാദകരുടെ മനംകവര്‍ന്നു.

കോണ്‍ക്ലേവിന്റെ ആസൂത്രണ മികവ് എടുത്തു പറയേണ്ട ഒന്നാണ്. കേരളത്തിനകത്തും പുറത്തുമുള്ള രാമായണ പണ്ഡിതരെയും കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ച് ഇത്ര വിപുലമായ പരിപാടി വിജയകരമായി സംഘടിപ്പിക്കുക എന്നത് നിസ്സാര കാര്യമല്ല. ഉദ്ഘാടനത്തിലും തുടര്‍ന്നു നടന്ന പരിപാടികളിലും അതിശയിപ്പിക്കുന്ന ജനപങ്കാളിത്തത്തിനാണ് ഭാസ്‌കരീയം സാക്ഷ്യം വഹിച്ചത്. യുവതീ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രാതിനിധ്യം എടുത്തു പറയേണ്ടതാണ്. സംഘാടകര്‍ ഒരൊറ്റ മനസ്സോടെ പ്രവര്‍ത്തിച്ചതാണ് കോണ്‍ക്ലേവിനെ വന്‍ വിജയത്തിലേക്ക് നയിച്ചത്. ഈ പരിപാടിയുമായി പ്രത്യക്ഷമായും പരോക്ഷമായും സഹകരിച്ച എല്ലാവര്‍ക്കും അഭിനന്ദനം.

 

Tags: janambhumi daily'One Epic- Many Stories – Ramakatha Conclave'Janmabhumi Ramakatha National Conclave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

Main Article

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

Kerala

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.