മലപ്പുറം:പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടു.ഒരാള്‍ മരിച്ചു.രണ്ട് പേരെ രക്ഷപെടുത്തി. ഒരു സ്ത്രീയ്‌ക്കായി തെരച്ചില്‍ ഊര്‍ജിതം
നിലമ്പൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം തുടരുന്നു.ശക്തമായ മഴയെ തുടര്‍ന്ന് പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു മലവെള്ളപ്പാച്ചില്‍ ഉണ്ടായത്.നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
















