ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് നടന്‍ പ്രകാശ് രാജ്. ഇതോടെ ഇവന്‍ ആരുടെ ഒപ്പമാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യം ഉയരുകയാണ്.
കാരണം പ്രകാശ് രാജ് ഇതുവരെ നടന്‍ വിജയിനെയോ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെയോ തള്ളിപ്പറഞ്ഞിട്ടില്ല. ഈയിടെ വിജയിനെ വിമര്‍ശിച്ച് പ്രസ്താവന നടത്തിയ പ്രകാശ് രാജ് പിറ്റേദിവസം ജനനായകന്‍ സിനിമയുടെ സെറ്റില്‍ വിജയുമായി ചിരിച്ചുല്ലസിക്കുകയും ചെയ്തുവെന്ന് സെറ്റിലുണ്ടായിരുന്ന ചിലര്‍ വെളിപ്പെടുത്തിയത് പ്രകാശ് രാജിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അതേ സമയം തന്നെ സ്റ്റാലിന്റെ കൊളത്തൂര്‍ നിയോജകമണ്ഡലത്തിലെ തോല്‍വിക്ക് കാരണം എസ് ഐ ആറിലെ അപകാതയാണോ എന്ന് പരിശോധിക്കണമെന്ന പ്രകാശ് രാജിന്റെ ചോദ്യം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് തമിഴ്നാട്ടില്‍ പ്രകാശ് രാജ് ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
“തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊളത്തൂര്‍ നിയോജകമണ്ഡലത്തിലെ പരാജയത്തിനുള്ള കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്; ഇതിൽ ‘എസ്.ഐ.ആർ’ (SIR) നടപടിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിക്കണം. സ്റ്റാലിനെപ്പോലൊരു നേതാവ് പരാജയപ്പെട്ടത് വലിയൊരു ഞെട്ടലാണ്. ഇതിൽ എസ്.ഐ.ആറിന് പങ്കുണ്ടോ എന്ന് നാം വിശകലനം ചെയ്യേണ്ടതുണ്ട്. എസ്.ഐ.ആർ നടപടി കാരണം 16 കോടി ആളുകൾക്ക് വോട്ടവകാശം നഷ്ടപ്പെട്ടിരുന്നു.”- പ്രകാശ് രാജ് ആരോപിക്കുന്നു. ഈയിടെ പ്രകാശ് രാജിന് രണ്ട് മണ്ഡലങ്ങളില്‍ വോട്ടുള്ളതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതിലെ ഒരു മണ്ഡലത്തിലെ വോട്ട് റദ്ദാക്കിയിരുന്നു. ഇത് പ്രകാശ് രാജിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതോടെയാണ് താരം എസ് ഐആറിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ ആഞ്ഞടിക്കുന്നത്.
















