മുംബൈ: ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും വീണ്ടും കുഞ്ഞ് പിറന്നു. തങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും പെൺകുഞ്ഞ് പിറന്ന സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരവരും പങ്കുവെച്ചത്. തങ്ങളുടെ രണ്ടാമത്തെ മകളെ സ്വാഗതം ചെയ്തുകൊണ്ട്, കുഞ്ഞിന്റെ കാൽപാദത്തിന്റെ ചിത്രമാണ് ദീപികയും രൺവീറും പങ്കിട്ടിരിക്കുന്നത്. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവിധ പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രൺവീർ സിംഗും മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയിരുന്നു. വെള്ളിയാഴ്ച രൺവീറിന്റെ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു ക്ഷേത്ര ദർശനം. പ്രമുഖ ഗായിക ശ്രേയ ഘോഷാൽ, ബോളിവുഡ് താരമായ ബിപാഷ ബസു തുടങ്ങിയ നിരവധി പ്രമുഖരും ദീപികയുടെയും രൺവീറിന്റെയും ഈ സന്തോഷ നിമിഷത്തിൽ ആശംസകൾ നേർന്നിട്ടുണ്ട്.രണ്ടുവർഷം മുമ്പുള്ള മറ്റൊരു സെപ്റ്റംബർ മാസത്തിലാണ് ദീപിക പദുക്കോണിനും
രൺവീർ സിംഗിനും തങ്ങളുടെ ആദ്യകുഞ്ഞ് പിറന്നത്. 2024 സെപ്റ്റംബർ 8 ആയിരുന്നു ആദ്യ കുട്ടിയായ ദുവയുടെ ജനനം.















