India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐ ഫോണ്‍ 18 സൂപ്പര്‍ ഹിറ്റായതോടെ ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനം തകര്‍ക്കാന്‍ ചില കുത്സിത സംഘം പലവട്ടം ശ്രമിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐ ഫോണ്‍ 18 സൂപ്പര്‍ ഹിറ്റായതോടെ ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനം തകര്‍ക്കാന്‍ ചില കുത്സിത സംഘം പലവട്ടം ശ്രമിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.

“ഇന്ത്യയുടെ ആപ്പിൾ ഉൽപ്പാദന-വിതരണ ശൃംഖലയെ തടസ്സപ്പെടുത്താൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്,” – എന്‍ഡിടിവി ലേഖികയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.”അന്ന് ആപ്പിള്‍ ഐ ഫോണ്‍ ഫാക്ടറികളിലേക്കുള്ള വൈദ്യുതി ലൈനുകൾ വിച്ഛേദിക്കപ്പെട്ടു; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടന്നു.”- അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.

“വിദേശമാധ്യമങ്ങളായ റോയിട്ടേഴ്‌സ് പോലുള്ള ഏജൻസികൾ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു.ഇന്ത്യ ഒരു ഉൽപ്പാദന കേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവർ എല്ലാവിധ തന്ത്രങ്ങളും പയറ്റി; അട്ടിമറി ശ്രമങ്ങൾ പോലും ഉണ്ടായി.”- അശ്വിനി വൈഷ്ണവ് പറഞ്ഞു.

“അധികൃതർക്കും വ്യവസായ മേഖലയിലെ ടീമുകൾക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.”നമ്മൾ എപ്പോഴും ജാഗ്രതയോടെയിരിക്കണം.” – അശ്വിനി വൈഷ്ണവ് മുന്നറിയിപ്പ് നല്‍കി.

സെപ്തംബര്‍ ഒമ്പതിനാണ് ആപ്പിള്‍ ഐഫോണ്‍ 18 പ്രൊമാക്സ് പുറത്തിറങ്ങിയത്. ഇന്ത്യയുടെ വിവിധനഗരങ്ങളിലെ ആപ്പിള്‍ ഷോറൂമുകളില്‍ ഈ മോഡല്‍ വാങ്ങാന്‍ ആദ്യദിവസങ്ഹളില്‍ വന്‍തിരക്കായിരുന്നു. ബെംഗളൂരുവിലെ പീന്യയില്‍ വിസ്ട്രോണുമായി ചേര്‍ന്നാണ് ആപ്പിള്‍ കമ്പനി അവരുടെ ഐ ഫോണ്‍ അസംബ്ലിക് യൂണിറ്റ് 2017ല്‍ ആരംഭിക്കുന്നത്. 2019ല്‍ ഫോക്സ്കോണ്‍ തമിഴ്നാട്ടിലെ ശ്രീ പെരുമ്പതൂരിലെ ഫാക്ടറിയില്‍ ഐ ഫോണ്‍ അസംബ്ലിങ് ആരംഭിച്ചു. 2023ല്‍ ടാറ്റ വിന്‍സ്ട്രോണിലെ വിലയ്‌ക്ക് വാങ്ങിയതിന് ശേഷം തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ഉല്‍പാദനം ആരംഭിച്ചു. ഒരു ഇന്ത്യന്‍ കമ്പനി ആദ്യമായി ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിങ്ങിന് പുറമെ നിര്‍മ്മിക്കുകയും അതിന്റെ പാര്‍ട്സുകള്‍ നിര്‍മ്മിക്കാനും തുടങ്ങി.

Recent Posts