തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ തിരുവനന്തപുരം ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി 23 ന് പരിഗണിക്കും.
സൈബര്‍ പൊലീസ് എടുത്ത ഈ കേസ് പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിലവിലെ വിവാഹബന്ധം നിലനില്‍ക്കെ രണ്ടാമതും വിവാഹം കഴിച്ചുവെന്ന തരത്തില്‍ വ്യാജരേഖകള്‍ ചമയ്‌ക്കുകയും പൊതുസമൂഹത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കാട്ടി കെപിസിസി വക്താവ് രാജു പി. നായര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അനുവദനീയമായതിലും കൂടുതല്‍ മദ്യം കൈവശം വെച്ച കേസില്‍ ആന്റോ ഇപ്പോള്‍ എക്‌സൈസ് കസ്റ്റഡിയിലാണ്















