തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശന്‍ ധൂര്‍ത്തെന്ന് വിശേഷിപ്പിച്ച വാടക ഹെലികോപ്റ്ററിന്‌റെ ഭാവി എന്താവും? മൂന്നു വര്‍ഷത്തെ വാടക കരാര്‍ കാലാവധി നാളെ അവസാനിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എന്തു നിലപാടെടുക്കുമെന്നാണ് അറിയാനുള്ളത്.
കരാര്‍ നീട്ടണമെന്ന് മൂന്നു മാസം മുമ്പ് ഡിജിപി നല്‍കിയ ശുപാര്‍ശയില്‍ ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല. പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയും അധികമായ ഓരോ മണിക്കൂറിനും 90,000 രൂപ വീതവും കരാര്‍ ഉറപ്പിച്ചാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്.
















