
തിരുവനന്തപുരം : റിപ്പോർട്ടർ ചാനലിനെ പറ്റി പറയുമ്പോൾ അസഭ്യവുമായി എത്തുന്നത് സഖാക്കളാണെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ . എം വി ഗോവിന്ദന് പകരം ആന്റോ അഗസ്റ്റിനെ ആ സ്ഥാനത്ത് നിയമിച്ചിട്ടുണ്ടോയെന്നും യുവരാജ് ചോദിക്കുന്നു.
‘ എന്തോ ഒരു പ്രശ്നം പറ്റിയിട്ടുണ്ട്. എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല . രാവിലെ മുതൽ റിപ്പോർട്ടർ ചാനലിനെ പറ്റി പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കളാണ് . കമന്റ് ബോക്സ് മുഴുവൻ ഇവന്മാരുടെ കരച്ചിലാ. അത് കാണുമ്പോ എനിക്ക് തന്നെ സങ്കടം വരുന്നു . പറയുന്നത് മരം മുറി ചാനലിനെ പറ്റി തന്നെയാണല്ലോ. എകെ ഗോപാലനെ പറ്റിയോ, ഇ എം എസിനെ പറ്റിയല്ലല്ലോ. ഇനി ഗോവിന്ദൻ മാസ്റ്റർക്ക് പകരം ആന്റോ അഗസ്റ്റിനെ ഇവന്മാർ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചോ. ഇനി നമുക്കാണോ കുഴപ്പം ,ഇവന്മാർക്കാണോ കുഴപ്പം . എന്തായാലും കരച്ചിൽ കാണാൻ നല്ല രസമുണ്ട് ‘ എന്നണ് യുവരാജിന്റെ വാക്കുകൾ.