മുംബൈ: മുംബൈയിലെ സെലിബ്രിറ്റികൾ ഇത്തവണ ഗണേശോത്സവം വളരെ ആവേശത്തോടെയാണ് ആഘോഷിച്ചത് . ഗണേശ നിമജ്ജനത്തിന്റെ വീഡിയോകൾ എല്ലായിടത്തും വൈറലാകുകയാണ്.
ബോളിവുഡ് നടൻ സൽമാൻ ഖാനും പതിവുപോലെ ഇത്തവണയും ഗണേശോത്സവത്തിൽ പങ്കെടുത്തിരുന്നു. ഗണേശ നിമജ്ജന ചടങ്ങിനിടെ സൽമാൻ ഖാൻ ആരതി നടത്തുന്ന വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. ആരതി ചടങ്ങിൽ തെറ്റ് പറ്റിയതോടെ അത് സഹോദരി തിരുത്തി പറഞ്ഞ് കൊടുക്കുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ വീട്ടിൽ വളരെക്കാലമായി നിലനിൽക്കുന്ന പാരമ്പര്യമാണ് വിനായക ചതുർത്ഥി പൂജകൾ
സൽമാൻ ഖാൻ മാത്രമല്ല, ഷാരൂഖ് ഖാന്റെ വീട്ടിലും ചതുർത്ഥി പൂജകൾ നടത്താറുണ്ട് . ഭാര്യ ഗൗരിയാണ് പൂജയും ആരതിയും നടത്തുന്നത്. അതേസമയം ഇത്തവണയും സൽമാനെയും , ഷാരൂഖിനെയും പരിഹസിച്ച് ഇസ്ലാമിസ്റ്റുകളും രംഗത്തുണ്ട്>
















