
കോട്ടയം: കുറവിലങ്ങാട്ടെ ഔട്ട് ലെറ്റില്‍ മോഷണം നടത്തിയ കേസില്‍ സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍. പാലാ കടപ്ലാമറ്റം പടിഞ്ഞാറേകോട്ടയില്‍ റിന്റോ ജേക്കബിനെ (32)യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
13 ന് രാത്രിയാണ് മോഷണം നടന്നത്. 32000 രൂപയോളം ഇവിടെ സൂക്ഷിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.ഐ ഗൗതംഹരിയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് റിന്റോയെ അറസ്റ്റ് ചെയ്തത്.
അധികകാലം സ്ഥിരമായി ഒരു ബസില്‍ ജോലി ചെയ്യാത്ത ഇയാള്‍ അടിപിടി കേസുകളിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.