തിരുവനന്തപുരം : തിയറ്ററിലെത്തുന്നവര്‍ക്ക് കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്ന മേയര്‍ വി വി രാജേഷിന്റെ നിർദേശം നടപ്പിലാക്കി തുടങ്ങി തിയേറ്റർ ഉടമകൾ . തലസ്ഥാന നഗരിയിലെ പല തിയേറ്ററുകളിലും കുടിവെള്ളം എത്തി തുടങ്ങിയതായാണ് വിവരം . ഇത്തരത്തിൽ തിയേറ്ററിനു മുന്നിൽ കുടിവെള്ളം ലഭ്യമാക്കിയതിന്റെ ചിത്രവും വി വി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചിട്ടുണ്ട്.
‘ തിരുവനന്തപുരത്ത് ഒരു തീയറ്ററിൽ ഇപ്പോൾ സിനിമ കണ്ടുകൊണ്ടിരിയ്‌ക്കുന്ന സുഹൃത്ത് അയച്ചു തന്ന ചിത്രമാണിത്.ഡോറിന് പുറത്ത് ജാറിൽ കുടിവെള്ളം ലഭ്യമായി തുടങ്ങി.എല്ലായിടത്തും എത്തിയിട്ടുണ്ടോ എന്നറിയില്ല.മാറ്റങ്ങൾ വരുന്നതിൽ സന്തോഷം.എപ്പോഴും ജനങ്ങൾക്കൊപ്പം ‘ എന്ന കുറിപ്പോടെയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്.















