കൊച്ചി : മെസി തട്ടിപ്പിന്റെ പേരിൽ റിപ്പോർട്ടർ ചാനലിൽ നടന്ന റെയ്ഡിന്റെ പഴിയും ഇനി പ്രധാനമന്ത്രിയുടെ പേരിലാകുമോയെന്ന് പരിഹസിച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ . മൈക്കും റിക്കാർഡു ചെയ്യാൻ ഒരു ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കണ്ട എന്ന നിലപാട് തിരുത്തി കുറിക്കാൻ ഈ അനുഭവം വഴി വെച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്നും ശശികല ടീച്ചർ പറയുന്നു.
‘ മോദി രാജി വെക്കേണ്ടി വരുമോ?
സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ?
അവരില്ലാതെ ഫാസിസം വരുമോ?
ഒരു മൈക്കും റിക്കാർഡു ചെയ്യാൻ ഒരുക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കണ്ട എന്ന നിലപാട് തിരുത്തി കുറിക്കാൻ ഈ അനുഭവം വഴി വെച്ചിരുന്നെങ്കിൽ നന്നായിരുന്നു ‘ എന്നാണ് ടീച്ചറുടെ വാക്കുകൾ .
അതേസമയം മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ പറഞ്ഞു . അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ആവശ്യമുള്ളിടത്ത് പ്രത്യേക അന്വേഷണ സംഘത്തിന് റെയ്ഡ് നടത്താമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
















