Kerala

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: പാലാ നഗരസഭയില്‍ നാളെ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‌റെ പിന്തുണ കോണ്‍ഗ്രസ് വിമതന്‍മാരില്‍ പ്രധാനിയായ ബിജു മാത്യൂസിന്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനായി യുഡിഎഫ് വിമതര്‍ക്കിടയിലെ തമ്മിലടിയില്‍ ടോണി തൈപ്പറമ്പിലിനെ തള്ളി ബിജുവിനെ പിന്തുണയ്‌ക്കാന്‍ മാണി വിഭാഗം തീരുമാനിക്കുകയായിരുന്നു. ദിയ ബിനു പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ കളമൊരുക്കിയതിനുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‌റെ പാരിതോഷികമാണ് ഈ പിന്തുണ. തങ്ങളുടെ ശത്രുവായ പുളിക്കക്കണ്ടം കുടുംബത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബിജു മാത്യൂസിന്‌റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് വിമതര്‍ സംഘടിച്ചത്.
പാലാ നഗരസഭയില്‍ യുഡിഎഫ് വിമതര്‍ക്കാണ് എല്‍ഡിഎഫിന്റെ പിന്തുണ. ഈ കൂട്ടുകെട്ട് നേരത്തെ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസ് വിമതയായ മായ രാഹുലിനെ തെരഞ്ഞെടുത്തിരുന്നു.

 

Recent Posts