Kerala

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയരൂപീകരണത്തിനുള്ള തയ്യാറെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഈ മാസം 23 മുതല്‍ 28 വരെ മദ്യനയരൂപീകരണ ചര്‍ച്ചകള്‍ നടക്കും. ഒക്ടോബറോടെ അന്തിമരൂപം നല്‍കുകയാണ് ലക്ഷ്യം.
അന്തിമ തീരുമാനം എടുക്കും മുന്‍പ് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കും.
min.co.ex@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം നേരിട്ട് അറിയിക്കാം.

 

Recent Posts