കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തിയ ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ് കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത്. ബംഗ്ലാദേശിന്റെ വൈറ്റ്-ബോൾ ക്യാപ്റ്റനായ ലിറ്റൺ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്ക് വച്ചിട്ടുണ്ട്.
പരമ്പരാഗത വസ്ത്രധാരണത്തിൽ ലിറ്റൺ ഭാര്യയ്‌ക്കും മകൾക്കുമൊപ്പമുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് . ഗണപതി ഭഗവാനെ നമ്മുടെ വീടുകളിലേക്ക് സ്നേഹത്തോടും, ആദരവോടും, നന്ദിയോടും കൂടി സ്വാഗതം ചെയ്യുന്നു. ബാപ്പ നമ്മുടെ വീടുകളിൽ സന്തോഷം, സമാധാനം, സമൃദ്ധി, സമൃദ്ധമായ പോസിറ്റിവിറ്റി എന്നിവ നിറയ്‌ക്കട്ടെ. അദ്ദേഹത്തിന്റെ ദിവ്യ സാന്നിധ്യം നമ്മുടെ ജീവിതത്തെ എപ്പോഴും പ്രകാശിപ്പിക്കുകയും എല്ലാ യാത്രകളിലും നമ്മെ നയിക്കുകയും ചെയ്യട്ടെ. ഗണപതി ബാപ്പ മോറിയ ‘ എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.
ദുർഗാ ദേവിയെയും ഹിന്ദു ഉത്സവങ്ങളെയും കുറിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിന് ലിറ്റൺ ദാസ് തീവ്രവാദികളിൽ നിന്ന് കടുത്ത വിമർശനവും പരിഹാസവും നേരിട്ടിട്ടുണ്ട്. 2022 സെപ്റ്റംബറിൽ, ഫേസ്ബുക്കിൽ ദുർഗാ ദേവിയുടെ ചിത്രം പങ്കിട്ടപ്പോൾ, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഉപദേശം വരെ പല ഇസ്ലാമിസ്റ്റുകളും ലിറ്റണിന് നൽകിയിരുന്നു.












