ന്യൂദല്‍ഹി: ലോകം ബ്രിക്സ് ഉച്ചകോടിയുടെ പേരില്‍ ഇന്ത്യയെ ഉറ്റുനോക്കുമ്പോള്‍ ആ ബ്രിക്സ് വേദിയിലേക്ക് അസൂയയോടെ നോക്കുന്ന പ്രതിപക്ഷ നേതാക്കളുടെ അനിമേഷന്‍ വീഡിയോ ശ്രദ്ധ നേടുന്നു. രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അരവിന്ദ് കെജ്‍രിവാള്‍, അഖിലേഷ് യാദവ് എന്നിവരുടെ ആനിമേഷൻ വീഡിയോ ആണ് വൈറലായി പ്രചരിക്കുന്നത്. ബിജെപി ആണ് ഈ വൈറല്‍ വീഡിയോ പങ്കുവച്ചത്.
‘ബ്രിക്സില്‍ ഇന്ത്യയുടെ കരുത്തും നേതൃത്വവും ലോകം ഉറ്റുനോക്കുമ്പോള്‍, രോഷാകുലരായ ചില അമ്മാവന്മാർ ഉള്ളില്‍നിന്നും എന്തെങ്കിലും വീണുകിട്ടുമോ എന്നാണ് നോക്കുന്നത്. ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുകയാണ്, അതോടൊപ്പം പുറത്തുള്ള അമ്മാവന്മാരുടെ അമർഷവും’ എന്നാണ് ബിജെപിയുടെ പരിഹാസം.
ബ്രിക്സില്‍ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചത് നേട്ടമായി ആഘോഷിക്കുകയാണ് ബിജെപി.
















