തിരുവനന്തപുരം:108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. രോഗികളുടെ ജീവന്‍കൊണ്ട് പന്താടാന്‍ പറ്റില്ല. അക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും.
108 ല്‍ പോകുന്നവര്‍ സുഖവാസത്തിന് വരുന്നവരല്ലെന്ന് മന്ത്രി പറഞ്ഞു.ഈ മാസം 17 മുതല്‍ സമരം നടത്തുമെന്നാണ് കേരള സ്റ്റേറ്റ് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ അറിയിപ്പ്.
എസ്മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കെ മുരളീധരന്‍ കത്ത് നല്‍കിയിരുന്നു. സര്‍വീസ് നടത്താതിരിക്കുന്നതും സര്‍വീസ് തടയുന്നതും അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു.
















