തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചു. കരാര്‍ കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും. പതിനേഴാം തീയതി മുതല്‍ സമരം നടത്തുമെന്നാണ് 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രഖ്യാപനം.
സമരം അനുവദിക്കാനാകില്ലെന്നും രോഗികളുടെ ജീവന്‍കൊണ്ട് പന്താടാന്‍ സമ്മതിക്കില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ നേരത്തേ പറഞ്ഞിരുന്നു. അക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിനെതിരെ എസ്മ പ്രകാരം നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് ആരോഗ്യമന്ത്രി കത്ത് നല്‍കിയിരുന്നു.
















