Kerala

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോണ്ട്’ ത്രിദിന ദേശീയ കോണ്‍ക്ലേവിലേക്കുള്ള ഡെലിഗേറ്റുകള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനുള്ള അവസരം ഉണ്ടാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പ്രബന്ധ സമര്‍പ്പണത്തിനുമുള്ള അവസാനസമയം സപ്തംബര്‍ 15ന് രാത്രി 10 വരെയാണ്. 18 മുതല്‍ 20 വരെ കൊച്ചിയിലെ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് കോണ്‍ക്ലേവ്.

ഭാരതത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള രാമകഥയുടെ വൈവിധ്യമാര്‍ന്ന ആഖ്യാനങ്ങളും പാരമ്പര്യങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജന്മഭൂമിയുടെ ഔദ്യോഗിക വെബ്സൈറ്റായ janmabhumi.in വഴി ‘Submit Your Paper’ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം. കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതേ പോര്‍ട്ടലിലെ ‘Register as a Delegate’ എന്ന ഓപ്ഷന്‍ വഴി ഡെലിഗേറ്റായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ്-9447763828 (രജിസ്ട്രേഷന്‍), ആര്‍. ജയകൃഷ്ണന്‍-82819 00551 (പ്രബന്ധം).

18ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. 19, 20 തീയതികളില്‍ കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ റാം മേഘ്വാളിന്റെയും സര്‍ബാനന്ദ സോനോവാളിന്റെയും സാന്നിധ്യമുണ്ടാകും. കോണ്‍ക്ലേവിന്റെ ഔദ്യോഗിക സാംസ്‌കാരിക പങ്കാളിയായ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നിരവധി കലാകാരന്മാരും സാംസ്‌കാരിക സായാഹ്നത്തിലേക്ക് എത്തുന്നുണ്ട്.